കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ഓ​ഫീ​സ് അ​ട​ച്ചി​ടും
Monday, September 21, 2020 10:30 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ​ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി.​ശ്യാ​മ​ള​യ​മ്മ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നെ തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ഓ​ഫി​സ് ര​ണ്ട് ദി​വ​സം അ​ട​ച്ചി​ടും. എം​എ​ല്‍​എ​യു കൗ​ണ്‍​സി​ല​ര്‍​മാ​രും ജി​വ​ന​ക്കാ​രും ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍​പോ​കും.
അ​ടു​ത്തി​ടെ നി​ര​വ​ധി ച​ട​ങ്ങു​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മീ​റ്റിം​ഗു​ക​ളി​ലും ചെ​യ​ർ​പേ​ഴ്സ​ൺ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇവരുടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യ്യാ​റാ​ക്കു​ക ദു​ഷ്ക​ര​മാ​ണ്

വീ​ട് ക​യ​റി ആ​ക്ര​മ​ണം: പ്ര​തി​ക​ൾ പി​ടി​യി​ൽ

ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം കി​ഴ​ക്ക് വാ​ഴ​പ്പ​ള്ളി വ​ട​ക്ക​തി​ൽ ദി​ലീ​പി​നെ​യും കു​ടും​ബ​ത്തെ​യും പു​ല​ർ​ച്ചേ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ ശൂ​ര​നാ​ട് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി.
ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം​കി​ഴ​ക്ക് രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജേ​ഷ് (27) പ​ടി​ഞ്ഞാ​റ്റം കി​ഴ​ക്ക് കൊ​ല്ല​ശേ​രി​ൽ വ​ട​ക്ക​തി​ൽ പ്ര​ജി​ത്ത് (25) എ​ന്നി​വ​രെ​യാ​ണ് ശൂ​ര​നാ​ട് പോ​ലി​സ് പി​ടി​കൂ​ടി​യ​ത്. ‌
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലി​സ് പ​റ​യു​ന്ന​ത്: മ​ർ​ദ​ന​മേ​റ്റ ദി​ലീ​പി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പ്ര​തി​ക​ളാ​യ രാ​ജേ​ഷും പ്ര​ജി​ത്തും കൂ​ടി ത​ട്ടി​യെ​ടു​ത്ത് ഉ​പ​യോ​ഗി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നെ​തു​ട​ർ​ന്ന് വാ​ക്കേ​റ്റ​മു​ണ്ടാ​യി.
പു​ല​ർ​ച്ചേ പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വ​ന്ന് ദി​ലീ​പി​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യി അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ദി​ലീ​പി​ന്‍റെ ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. അ​വ​ശ​നാ​യ ദി​ലീ​പി​നെ സു​ഹൃ​ത്തു​ക്ക​ളെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളു​ള്ള പ്ര​തി​ക​ൾ സം​ഭ​വ​ത്തി​ന് ശേ​ഷം അ​ന്യ​സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് പോ​ലി​സ് പി​ടി​യി​ലാ​യ​ത്.
ശൂ​ര​നാ​ട് സി​ഐ ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ശ്രീ​ജി​ത്ത്, ച​ന്ദ്ര​മോ​ൻ, എ​എ​സ്ഐ​മാ​രാ​യ മ​ധു, ഹ​രി, സി​പി​ഒ അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു.