ഓ​ട്ടോ​സ്റ്റാ​ന്‍​ഡു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് പി​ൻ​വ​ലി​ച്ചു
Monday, September 21, 2020 10:28 PM IST
കൊ​ട്ടാ​ര​ക്ക​ര : ടൗ​ണി​ലെ ഓ​ട്ടോ​സ്റ്റാ​ന്‍​ഡു​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ൻ​വ​ലി​ച്ചു.
ഓ​ട്ടോ​ക​ള്‍ ഇ​ന്നു മു​ത​ല്‍ ഓ​ടി തു​ട​ങ്ങും. ഇ​ന്ന​ലെ എ​ല്ലാ ഡ്രൈ​വ​ര്‍​മാ​രും ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ന് വി​ധേ​യ​രാ​യി​രു​ന്നു. റി​സ​ല്‍​ട്ട് കി​ട്ടി​യ​ശേ​ഷം ഓ​ട്ടോ​ക​ള്‍ ഓ​ടാ​നാ​ണ് യൂ​ണി​യ​നു​ക​ള്‍ സം​യു​ക്ത​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ല്ലാ ഓ​ട്ടോ​ക​ളും അ​ണു​വി​മ​ക്ത​മാ​ക്കി​യി​രു​ന്നു.
25 ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു എ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്റ്റാ​ന്‍​ഡു​ക​ളും താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പു​ല​മ​ണി​ലെ ഒ​ന്പ​ത് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ എ​ന്ന മു​നി​സി​പ്പ​ല്‍​സെ​ക്ര​ട്ട​റി​യു​ടേ​യും ആ​രോ​ഗ്യ​വ​കൂ​പ്പി​ന്‍റേ​യും റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ട്ടോ​ക​ള്‍​ക്ക് ഓ​ടാ​ന്‍ അ​നു​വാ​ദം ന​ല്‍​കു​ക​യാ​യി​രു​ന്നു.
തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​തോ​ടെ ദു​രി​ത​ത്തി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കു വേ​ണ്ടി വി​വി​ധ ടേ്ര​ഡ് യൂ​ണി​യ​നു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.