195 പോസിറ്റീവ് , 243 നെഗറ്റീവ്
Monday, September 21, 2020 10:28 PM IST
കൊല്ലം: എ​ട്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 195 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ നാ​ലു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 183 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 243 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 48 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. അ​ഞ്ചാ​ലും​മൂ​ട്, ത​ങ്ക​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ഇ​ര​വി​പു​രം, തി​രു​മു​ല്ല​വാ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രോ​ഗി​ക​ള്‍.
തേ​വ​ല​ക്ക​ര-13, ശൂ​ര​നാ​ട്-11, കു​ല​ശേ​ഖ​ര​പു​രം-9, കൊ​ട്ടാ​ര​ക്ക​ര, മേ​ലി​ല, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴ് വീ​ത​വും ശാ​സ്താം​കോ​ട്ട, കു​ള​ക്ക​ട ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ അ​ഞ്ചും തൃ​ക്കോ​വി​ല്‍​വ​ട്ടം, പ​ട്ടാ​ഴി, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, ആ​ല​പ്പാ​ട്, ഇ​ള​മ്പ​ള്ളൂ​ര്‍, ചി​ത​റ, പന്മന ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് രോ​ഗി​ക​ള്‍.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 22085 പേ​രാ​ണ്. ഇ​ന്ന​ലെ 3238 പേ​ർ ഗൃ​ഹ​നി​രീ​ക്ഷ​ണ​വും 230 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി 635 പേ​രെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 125 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ആ​കെ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ 170089 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 35654ഉം ​സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6471 ഉം ​ആ​ണ്.
വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 99, ശാ​സ്താം​കോ​ട്ട ബി ​എം സി - 62, ​ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 87, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 124, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 73, ഇ​ള​മാ​ട് ഹം​ദാ​ൻ - 46, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 93, ച​ന്ദ​ന​ത്തോ​പ്പ് ഐ ​ടി ഐ - 59, ​കൊ​ട്ടാ​ര​ക്ക​ര ബ്ര​ദ​റ​ണ്‍ ഹാ​ള്‍ - 15, വെ​ളി​യം എ​കെ​എ​സ് ഓ​ഡി​റ്റോ​റി​യം - 48, കൊ​ല്ലം എ​സ് എ​ൻ ലോ ​കോ​ള​ജ് - 140, ച​വ​റ അ​ല്‍-​അ​മീ​ന്‍ - 55, ചി​ത​റ പ​ൽ​പ്പു കോ​ള​ജ് - 50, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ - 52, നെ​ടു​മ്പ​ന സി ​എ​ച്ച് സി - 87, ​പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് - 43, നാ​യേ​ഴ്സ് ആ​ശു​പ​ത്രി (സ്പെ​ഷ​ൽ സി ​എ​ഫ് എ​ൽ ടി ​സി) - ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.
കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് നി​ര​ത്തു​ക​ളും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള​ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത​തി​ന് മു​ൻ​ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് നി​ര​വ​ധി പേ​ർ പോ​ലീ​സ് ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​ന്നു. പ​രി​ശോ​ധ​ന​ക​ളി​ൽ 172 കേ​സു​ക​ളി​ലാ​യി 227 പേ​രും അ​ഞ്ച് വാ​ഹ​ന​ങ്ങ​ളും പി​ടി​യി​ലാ​യി.
സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ക തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കാ​തി​രു​ന്ന 456 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള​ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് കേ​സു​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ വ​ർ​ദ്ധി​ച്ച​തെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി. ​അ​റി​യി​ച്ചു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍
നി​ന്നു​മെ​ത്തി​യ​വ​ര്‍

പൂ​ത​ക്കു​ളം ക​ല​യ്‌​ക്കോ​ട് സ്വ​ദേ​ശി(36), പു​ന​ലൂ​ര്‍ നി​വാ​സി​യാ​യ 22, 40, 52 വ​യ​സു​ള്ള​വർ.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍

ക​ട​പ്പാ​ക്ക​ട ടൗ​ണ്‍ അ​തി​ര്‍​ത്തി സ്വ​ദേ​ശി​നി(36), പൂ​ത​ക്കു​ളം സ്വ​ദേ​ശി​നി(22), ചാ​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി​നി(32), അ​ഞ്ചാ​ലും​മൂ​ട് കോ​ട്ട​യ്ക്ക​കം സ്വ​ദേ​ശി​നി(56), ആ​ശ്രാ​മം ശ​ര​ണ്യ ന​ഗ​ര്‍ സ്വ​ദേ​ശി​നി(46), മ​യ്യ​നാ​ട് പു​ല്ലി​ച്ചി​റ സ്വ​ദേ​ശി​നി(54), പോ​ള​യ​ത്തോ​ട് എ​ആ​ര്‍എ ​സ്വ​ദേ​ശി​നി(30), പന്മ​ന പ​റ​മ്പി​ല്‍​മു​ക്ക് സ്വ​ദേ​ശി(30).