ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്ക് ലോ​ക​സ​മാ​ധാ​ന ദി​ന​ത്തി​ൽ ആ​ദ​ര​വ്
Monday, September 21, 2020 10:28 PM IST
കൊ​ട്ടാ​ര​ക്ക​ര: പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ലാ​യ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്ക് ലോ​ക​സ​മാ​ധാ​ന ദി​ന​ത്തി​ൽ 75 വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​വി​താ​ർ​ച്ച​ന.
യു​ണൈ​റ്റ​ഡ് റി​ലീ​ജി​യ​സ് ഇ​ൻ​ഷ്യേ​റ്റീ​വ് (യു​ആ​ർ​ഐ) സൗ​ത്ത് ഇ​ന്ത്യാ ഘ​ട​ക​ത്തി​ൻ്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ​മാ​ധാ​ന നി​ർ​മ്മി​തി​യു​ടെ സ​ന്ദേ​ശ​മു​യ​ർ​ത്തി യു​ദ്ധ​വി​രു​ദ്ധ ലോ​ക​ത്തി​നാ​യി വ​രും ത​ല​മു​റ​യെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​വാ​ൻ ഉ​ത​കു​ന്ന​താ​യി​രു​ന്നു ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളു​ടെ ഓ​ൺ​ലൈ​നാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ക​വി​ത​ക​ൾ. ലോ​ക സ​മാ​ധാ​നം കാം​ക്ഷി​ക്കു​ന്ന ത​ല​മു​റ​യെ വ​ള​ർ​ത്തി കൊ​ണ്ടു വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഓ​ർ​മ്മി​പ്പി​ച്ചു.
സ​മാ​ധാ​ന സ​ദ​സ് യു ​ആ​ർ​ഐ ഏ​ഷ്യാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ആ​ർ​ഐ ഗ്ലോ​ബ​ൽ ട്ര​സ്റ്റി​റ്റി ഐ​സ​ക്ക്.​എ​സ്.​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​ഫ.​ജോ​ൺ കു​രാ​ക്കാ​ർ, പി.​കെ.​രാ​മ​ച​ന്ദ്ര​ൻ, ജോ​ർ​ജ് പ​ണി​ക്ക​ർ സ​നൂ​പ് സാ​ജ​ൻ, സൂ​സ​ൻ ഏ​ബ്ര​ഹാം, കെ.​ജി.​മ​ത്താ​യി കു​ട്ടി, പ്രി​നി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.