ശ്രീ​ന​ഗ​റി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട ദി​വ​സം ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി​യ സൈ​നി​ക​നെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ൽ വി​ഫ​ലം
Sunday, September 20, 2020 11:37 PM IST
കു​ന്ന​ത്തൂ​ർ : കു​ന്ന​ത്തൂ​ർ പാ​ല​ത്തി​ൽ നി​ന്നും ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി​യ സൈ​നി​ക​നെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ൽ വി​ഫ​ലം. കു​ന്ന​ത്തൂ​ർ ന​ടു​വി​ൽ ഇ​ട​വ​ന​വി​ള വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ​യും രാ​ധാ​മ​ണി​യു​ടെ​യും മ​ക​ൻ വി​നീ​ത് (32) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ ആ​റ്റി​ൽ ചാ​ടി​യ​ത്. ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും കൊ​ല്ല​ത്ത് നി​ന്നെ​ത്തി​യ സ്കൂ​ബാ ടീ​മും വൈ​കു​ന്നേ​രം വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തി​ര​ച്ചി​ൽ ഇ​ന്നും തു​ട​രും. തെ​ന്മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന​മേ​ഖ​ല​ക​ളി​ൽ തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് ക​ല്ല​ട​യാ​റ്റി​ൽ അ​ടി​യൊ​ഴു​ക്ക് ശ​ക്ത​മാ​ണ്. ഇ​തി​നാ​ൽ അ​ടി​ത്ത​ട്ടി​ലു​ള്ള തി​ര​ച്ചി​ൽ ഏ​റെ ദു​ഷ്ക്ക​ര​മാ​ണ്. വി​വ​ര​മ​റി​ഞ്ഞ് ഏ​റെ തി​ര​ക്കേ​റി​യ കു​ന്ന​ത്തൂ​ർ പാ​ല​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം മ​ട​ങ്ങു​ന്ന​തുവ​രെ വ​ൻ ജ​നാ​വ​ലി​യാ​ണ് ത​ടി​ച്ചു കൂ​ടി​യ​ത്.​

അ​വ​ധി​ക്കു​ശേ​ഷം ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ശ്രീ​ന​ഗ​റി​ലെ സൈ​നി​ക ക്യാ​മ്പി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്ക​യാ​ണ് യു​വാ​വ് ആ​റ്റി​ൽ ചാ​ടി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​റ്റു​ക​ട​വ് ജം​ഗ്ഷ​നി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ന​ട​ന്നു പോ​യാ​ണ് പാ​ല​ത്തി​ന്‍റെ തെ​ക്കേ കൈ​വ​രി​യി​ൽ നി​ന്നും ആ​റ്റി​ലേ​ക്ക് ചാ​ടി​യ​തെ​ന്ന് ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ദീ​ഷ്മ​യാ​ണ് ഭാ​ര്യ. കാ​ശി​നാ​ഥ്, ബ​ദ​രി​നാ​ഥ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.