എ​ക്സൈ​സ് വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
Sunday, September 20, 2020 11:37 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ എ​ക്സൈ​സ് സം​ഘം യു​വാ​വി​നെ ആ​ളു​മാ​റി വീ​ട്ടി​ല്‍ ക​യ​റി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ത​ടി​ക്കാ​ട് കൂ​ന​ൻ​കാ​വ്‌ വീ​ട്ടി​ൽ ആ​ഷി​ഖ് ഷാ​ജ​ഹാ​നെ​യാ​ണ് പു​ന​ലൂ​ർ എ​ക്സൈ​സ് സം​ഘം വീ​ട്ടു​മു​റ്റ​ത്ത് വെ​ച്ച് മ​ർ​ദി​ച്ച​ത്.​

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒന്പതോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ല്‍ സു​ഹൃ​ത്തി​നൊ​പ്പം വീ​ട്ടി​ല്‍ എ​ത്തി​യ ആ​ഷി​ഖ് ഷാ​ജ​ഹാ​നെ പി​ന്നാ​ലെ എ​ത്തി​യ എ​ക്സൈ​സ് സം​ഘം മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ഷി​ഖ് ഷാ​ജ​ഹാ​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ച​ന്ദ​ന​ത്തോ​പ്പ് മ​സ്ജി​ദ് ചീ​ഫ് ഇ​മാ​മും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും കൂ​ടി​യാ​യ ആ​ഷി​ഖ് ഷാ​ജ​ഹാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കും അ​ഞ്ച​ല്‍ പോ​ലീ​സി​നും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ നാല് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ ത​ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്നു എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ആ​ൾ മാ​റി​യ​താ​ണെന്നും പി​ന്തു​ട​ര്‍​ന്ന്‍ എ​ത്തി പ​രി​ശോ​ധി​ക്കു​ക​യ​ല്ലാ​തെ മ​ര്‍​ദി​ച്ചി​ട്ടി​ല്ലെന്നും എ​ക്സൈ​സ് സം​ഘം പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.