ടി​പ്പ​ര്‍ലോ​റി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ക്ക്
Saturday, September 19, 2020 11:20 PM IST
ച​വ​റ: ടി​പ്പ​ര്‍ ലോ​റി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തേ​വ​ല​ക്ക​ര അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​വും പ​ന്മ​ന ചാ​മ്പ​ക്ക​ട​വി​നു സ​മീ​പ​വും ഉ​ണ്ടാ​യ വ്യ​ത്യ​സ്ത അ​പ​ക​ട​ത്തി​ലാ​ണ് ര​ണ്ട് പേ​ർ​ക്കും പ​രി​ക്കേ​റ്റ​ത്.

പ​ന്മ​ന പു​ത്ത​ന്‍ ച​ന്ത പു​തു​വീ​ട്ടി​ല്‍ തെ​ക്ക​തി​ല്‍ സു​നി​ല്‍ ജ​യി​നും (48) പ​ന്മ​ന നെ​റ്റി​യാ​ട് ഉ​ള​ളി​രി​പ്പി​ല്‍ ഹാ​രി​സ് (40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച അ​ഞ്ചി​ന് തേ​വ​ല​ക്ക​ര കോ​യി​വി​ള അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ലോ​റി​യി​ല്‍ നി​ന്ന് മ​ണ്ണി​റ​ക്കി​യ​തി​ന് ശേ​ഷം ഓട്ടോ മാ​റ്റി​ക് ബോ​ഡി താ​ഴേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ല്‍ പ​കു​തി​ക്ക് വെ​ച്ച് ബോ​ഡി നി​ശ്ച​ല​മാ​യി.​

ഇ​ത് പ​രി​ശോ​ധി​ക്കാ​നാ​യി അ​ടു​ത്തേ​ക്ക് ചെ​ന്ന സു​നി​ല്‍ ജ​യ​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ലോ​റി​യു​ടെ ബോ​ഡി വീ​ഴു​ക​യാ​യി​രു​ന്നു.​ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള​ള​വ​ര്‍ അടുത്തുണ്ടായിരുന്ന മ​ണ്ണ്മാ​ന്ത്രി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ബോ​ഡി ഉ​യ​ര്‍​ത്തി ഡ്രൈ​വ​റെ ര​ക്ഷ​പെ​ടു​ത്തി. ​താ​ടി​യെ​ല്ലി​നും ക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ല്‍ ജ​യി​നെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചാ​മ്പ​ക്ക​ട​വി​ന് സ​മീ​പം താ​ഴ്ച​യി​ലെ​ക്ക് ടി​പ്പ​ര്‍ മ​റി​ഞ്ഞാ​ണ് ഹാ​രീ​സി​ന് പ​രി​ക്കേ​റ്റ​ത്. ​ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്ത് നി​ന്ന​വ​ര്‍ ച​വ​റ അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ല്‍ വി​വ​രം അ​റി​യി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് കു​മാ​ര്‍, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ഷി​ഹാ​ബു​ദീ​ന്‍, ടി​ജു, മി​ഥു​ന്‍, മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രെ​ത്തി ലോ​റി​യു​ടെ ഡോ​ര്‍ അ​റു​ത്ത് മാ​റ്റി ഹാ​രീ​സി​നെ ര​ക്ഷ​പെ​ടു​ത്തി അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.