തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ൽ സൗ​രോ​ര്‍​ജ പാ​ന​ല്‍ സ്ഥാ​പി​ച്ച ു
Saturday, September 19, 2020 11:19 PM IST
തെ​ന്മ​ല: തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഇ​നി സൗ​രോ​ര്‍​ജ വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. 2019 - 20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നും എ​ട്ടു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സൗ​രോ​ര്‍​ജ പാ​ന​ല്‍ സ്ഥാ​പി​ച്ച​ത്.
ഊ​ര്‍​ജ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​നേ​ര്‍​ട്ട്മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. 10.5 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യും​വി​ധ​മാ​ണ് സൗ​രോ​ര്‍​ജ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം മി​ച്ചം​വ​രു​ന്ന വൈ​ദ്യു​തി കെ ​എ​സ് ഇ ​ബൈ​ക്ക് ന​ല്‍​കാ​നും തീ​രു​മാ​നം ആ​യി​ട്ടു​ണ്ട്‌.
ഇ​തി​ലൂ​ടെ പ്ര​തി​മാ​സം വൈ​ദ്യു​തി ഇ​ന​ത്തി​ല്‍ ചി​ല​വാ​കു​ന്ന കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ ലാ​ഭി​ക്കു​ക​യും ഒ​പ്പം ത​ന്നെ വൈ​ദ്യു​തി കെ​എ​സ്ഇ​ബി ക്ക് ​ന​ൽ​കു​ന്ന​തി​ലൂ​ടെ​യു​ള്ള വ​രു​മാ​നം പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കു​ക​യും ചെ​യ്യും. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു പ​ഞ്ചാ​യ​ത്ത് ഇ​ത്ത​ര​ത്തി​ല്‍ സൗ​രോ​ര്‍​ജ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ച് വൈ​ദ്യു​തി​യു​ടെ കാ​ര്യ​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പു​ന​ലൂ​ര്‍ എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി കെ. ​രാ​ജു ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ലൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ. ഗോ​പി​നാ​ഥ പി​ള്ള പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.