ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി​യെ പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം
Saturday, September 19, 2020 11:19 PM IST
ചാ​ത്ത​ന്നൂ​ർ: തെ​ക്കേ​മൈ​ല​ക്കാ​ട് കാ​ടി​യാ​തി​ത്ത​റ വീ​ട്ടി​ൽ സു​ധീ​ർ​ദേ​വി(48)​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ‌​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ‌​ടാ​ൻ ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ക​ഴി​ഞ്ഞ 12ന് ​രാ​ത്രി ഒ​ന്പ​തി​നാ​ണ് ബൈ​ക്കി​ൽ വ​ര​വെ വീ​ടി​ന് സ​മീ​പം ത​ട​ഞ്ഞു​നി​ർ​ത്തി സു​ധീ​ർ​ദേ​വി​നെ ഗു​രു​ത​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ക​ന്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ​ത്തെ താ​ടി​യെ​ല്ല് ത​ക​ർ​ന്ന സു​ധീ​ർ​ദേ​വ് മീ​യ്യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം കൊ​ട്ടി​യം ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​വും സി​പി​എം മൈ​ല​ക്കാ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​വു​മാ​ണ് സു​ധീ​ർ. മൈ​ല​ക്കാ​ട് കാ​ടി​യാ​തി​ത്ത​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ വി​ള​യാ​ട്ട് കേ​ന്ദ്ര​മാ​ണ്. അ​ടു​ത്തി​ടെ ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​കാം അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് സു​ധീ​ർ പ​റ​യു​ന്നു. ഇ​വി​ടു​ത്തെ ക​ഞ്ചാ​വ് വ്യാ​പാ​ര​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി പോ​ലീ​സി​ന് ന​ൽ​കി​യി​ട്ടും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​ക്കെ​തി​രേ സു​ധീ​റി​ന്‍റെ കു​ടും​ബം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി.