ച​വ​റ​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു
Friday, September 18, 2020 10:46 PM IST
ച​വ​റ: ച​വ​റ​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ കൊ​ടി​മ​ര​ങ്ങ​ൾ, ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ, ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ സ്മൃ​തി​കു​ടീ​രം എ​ന്നി​വ ന​ശി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ്- യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റേ​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച് കൊ​ണ്ടു​ള്ള ഫ്ല​ക്സ് ബോ​ർ​ഡു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്.
ച​വ​റ മു​ത​ൽ ക​ന്നേ​റ്റി വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ച കൊ​ടി​മ​ര​ങ്ങ​ളും ഫ്ള​ക്സു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. പ​ന്മ​ന പു​ത്ത​ൻ​ച​ന്ത​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ വ​ച്ചി​രു​ന്ന പ്ര​തി​മ​യും ന​ശി​പ്പി​ച്ചു.
ഐ​എ​ൻ​ടി​യു​സി ഓ​ഫീ​സി​ന് മു​ന്നി​ലെ കൊ​ടി​മ​ര​വും ന​ശി​പ്പി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ് കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ഘ​ടി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​നാ​യി പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സി​പി​എം, ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടൈ​റ്റാ​നി​യം ജം​ഗ്ഷ​നി​ൽ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ വി​യ​ര്‍​പ്പ് കൊ​ണ്ട് കെ​ട്ടി​പ്പൊ​ക്കി​യ ഐ​എ​ന്‍​ടി​യു​സി ഓ​ഫീ​സി​ന് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ച​വ​റ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ല്‍ രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
സി​പി​എ​മ്മി​ലെ നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.