കൊ​ട്ടാ​ര​ക്ക​ര വീ​ണ്ടും ആ​ശ​ങ്ക​യി​ൽ
Friday, September 18, 2020 10:46 PM IST
കൊ​ട്ടാ​ര​ക്ക​ര: മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തും വി​ധം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​ടയ്​ക്കൊ​ന്നു കു​റ​ഞ്ഞു വ​ന്ന രോ​ഗ​വ്യാ​പ​ന​മാ​ണ് വീ​ണ്ടും ശ​ക്തി പ്രാ​പി​ക്കു​ന്ന​ത്.
25 ല​ധി​കം ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത് അ​ധി​കൃ​ത​രെ​യും ജ​ന​ങ്ങ​ളെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ ഇ​വ​ർ​ക്കെ​ല്ലം ചി​കി​ൽ​സാ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​മാ​ണ്.​ ജ​ന​ത്തി​ര​ക്കു​ള്ള ന​ഗ​ര​മാ​യ​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്ത​വ​രി​ല​ധി​ക​വും ഡ്രൈ​വ​ർ​ക്ക് അ​പ​രി​ചി​ത​രാ​യി​രി​ക്കും. കെഎ​സ്ആ​ർ​റ്റി​സി, സ്വ​കാ​ര്യ ബ​സ് സ്റ്റാന്‍റു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള സ്റ്റാന്‍റുക​ൾ​ക്ക് സ​മീ​പമു​ള്ള ഓ​ട്ടോറിക്ഷാ ​സ്റ്റാന്‍റു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് കൂ​ടു​ത​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ബ​സി​റ​ങ്ങി​യ ശേ​ഷം ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല​ധി​ക​വും ആ​രാ​ണെ​ന്നോ എ​വി​ടെ നി​ന്നു വ​ന്ന​വ​രാ​ണെ​ന്നോ അ​റി​യാ​ൻ ക​ഴി​യി​ല്ല. ഇ​താ​ണ് ഇ​പ്പോ​ൾ അ​ധി​കൃ​ത​രെ കു​ഴ​യ്ക്കു​ന്ന​ത്.
കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു വാ​ർ​ഡു​ക​ൾ ഇ​പ്പോ​ൾ ക​ണ്ടെ​യി​ൻ​മെന്‍റ് സോ​ൺ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഓ​രോ ദി​വ​സ​വും ന​ട​ന്നു വ​രു​ന്ന പ​രി​ശോ​ധ​ക​ളി​ൽ മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ എ​ട്ടു പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.
ഇ​ന്ന​ലെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 140 ആന്‍റിജ​ൻ ടെ​സ​റ്റാ​ണ് ന​ട​ന്ന​ത്.12 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ എ​ട്ടും കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ്.​ വെ​ളി​യം -രണ്ട്, ഉ​മ്മ​ന്നൂ​ർ - ഒന്ന്, മൈ​ലം - ഒന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ക​ണ​ക്കു​ക​ൾ
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൊ​തു സ​മൂ​ഹം പാ​ലി​ക്കാ​ത്ത​താ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ സാ​മു​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തും കൂ​ട്ടം കൂ​ട്ടു​ന്ന​തും വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​ന്നു. ചി​ല ബാ​ങ്കു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്നു​ണ്ട്.​ പ​ല ഹോ​ട്ട​ലു​ക​ളി​ലും കോ​വി​ഡ് നി​യ​മം പാ​ലി​ക്കാ​തെ ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ സ്വ​യം നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ രോ​ഗ വ്യാ​പ​ന​തോ​ത് വ​ർധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ആ​ശ​ങ്ക.​ ഈ സ്ഥി​തി തു​ട​ർ​ന്നാ​ൽ വീ​ണ്ടും ക​ണ്ടെയി​ൻ​മെന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്കേ​ണ്ടി വ​രും