ഹാ​ർ​മ​ണി കു​ടും​ബ​പ​തി​പ്പ് പ്ര​കാ​ശ​നം
Friday, September 18, 2020 10:44 PM IST
കൊ​ല്ലം: ക്ല​ബ് മി​ല്ലെ​നി​യം ടി​കെ​എം 60 പ്ല​സി​ന്‍റെ പ്ര​ഥ​മ കു​ടും​ബ​പ​തി​പ്പ് ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച് ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ ന​ർ​ത്ത​കി ഡോ. ​മേ​തി​ൽ ദേ​വി​ക പ്ര​കാ​ശ​നം ചെ​യ്തു.
കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​സൃ​ഷ്ടി​ക​ളും ര​ച​ന​ക​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച് കോ​വി​ഡ് കാ​ല പ​രി​മി​തി​ക​ൾ അ​തി​ജീ​വി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച ഹാ​ർ​മ​ണി കു​ടും​ബ​പ​തി​പ്പ് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മേ​തി​ൽ ദേ​വി​ക പ​റ​ഞ്ഞു. ഇ​ത് മ​റ്റ് ക​ലാ​ല​യ​ങ്ങ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​ക​ര​ണീ​യ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
ന​ർ​ത്ത​കി ഹി​രോ​മി മ​രു​ഹാ​ഷി സാ​ൻ ടോ​ക്കി​യോ​യി​ൽ നി​ന്നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. 24 വ​ർ​ഷ​ങ്ങ​ൾ മു​ന്പ് കേ​ര​ള​ത്തി​ൽ വ​ന്ന് ന​ങ്ങ്യാ​ർ​കൂ​ത്തും, മോ​ഹി​നി​യാ​ട്ട​വും പ​ഠി​ച്ച് ഇ​ന്ന് ജ​പ്പാ​നി​ൽ മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യം ചാ​രി​താ​ർ​ഥ്യ​ജ​ന​ക​മാ​ണെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.
അ​ഞ്ച് വ​യ​സു​മു​ത​ൽ 80 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ കു​ടും​ബ​പ​തി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്. മ്യൂ​റ​ൽ ആ​ർ​ട്ട്, ഐ​ഫോ​ണ്‍ ആ​ർ​ട്ട്, ക്വി​ൽ ആ​ർ​ട്ട്, കാ​ർ​ട്ടൂ​ണ്‍, പാ​ച​ക​ക​ല, ചി​ത്ര​ര​ച​ന​ക​ൾ, ക​ഥ​ക​ൾ, ക​വി​ത​ക​ൾ, ക​ലാ​ല​യ​സ്മ​ര​ണ​ക​ൾ തു​ട​ങ്ങി​യ​വ കു​ടും​ബ​പ​തി​പ്പി​നെ വ​ർ​ണാ​ഭ​മാ​ക്കി​യി​ട്ടു​ണ്ട്.
പ്ര​സി​ഡ​ന്‍റ് ബി.​പി.​സു​ഭാ​ഷ്, ചീ​ഫ് എ​ഡി​റ്റ​ർ വി.​കൃ​ഷ്ണ​കു​മാ​ർ, ഡോ.​എ​സ്.​ര​ത്ന​കു​മാ​ർ, ജോ​ണ്‍​വ​ർ​ഗീ​സ്, ജേ​ക്ക​ബ് വ​ർ​ഗീ​സ്, പ്ര​ഫ.​പി.​ഒ.​ജെ.​ല​ബ്ബ, ആ​ന്‍റ​ണി പ്രി​ൻ​സ്, മും​താ​സ് സ​ലിം, കെ.​എ​സ്. ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഹി​രോ​മി മ​രു​ഹാ​ഷി സാ​ൻ അ​വ​ത​രി​പ്പി​ച്ച ഓ​മ​ന​ത്തി​ങ്ക​ൾ​ക്കി​ടാ​വോ എ​ന്ന നൃ​ത്ത​ശി​ല്പ​വും കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഗാ​ന​പ​രി​പാ​ടി​ക​ളും ഉ​ത്ഘാ​ട​ന​ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.