ഓ​ട​യി​ൽ വീ​ണ പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Friday, September 18, 2020 10:44 PM IST
ച​വ​റ: ഓ​ട​യി​ൽ വീ​ണ പ​ശു​വി​നെ ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. പു​തു​ക്കാ​ട് താ​ന്നി​മൂ​ട് കു​ന്നേ​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ൻ പി​ള്ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വാ​ണ് പു​ല്ല് തി​ന്നു​ന്ന​തി​നി​ട​യി​ൽ ഓ​ട​യി​ൽ വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​വ​ശ​യാ​യി കി​ട​ന്ന പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഓ​ട​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം നാ​ല​ര​യ​ടി താ​ഴ്ച്ച​യും ഒ​ന്ന​ര അ​ടി വീ​തി​യു​മു​ള്ള ഓ​ട​യി​ലാ​ണ് പ​ശു​വീ​ണ​ത്.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഡി.​സു​രേ​ഷ് കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ എ​ഫ്.​വി​ജ​യ​കു​മാ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, ഷാ​ജു, വി​ജേ​ഷ്, നാ​സീം, അ​ഭി​ലാ​ഷ്, ജ​മാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഓ​ട​യി​ൽ കു​ടു​ങ്ങി അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പ​ശു​വി​ന്‍റ കൊ​മ്പ് ഒ​ടി​യു​ക​യും നി​സാ​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഡോ​ക്ട​ർ എ​ത്തി പ​ശു​വി​ന് വേ​ണ്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കി.