ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ന്നു: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, September 18, 2020 10:44 PM IST
ച​വ​റ: വ​രു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണം ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ല്‍ മാ​നി​സി​ക നി​ല തെ​റ്റി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ച​വ​റ​യി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.
ച​വ​റ​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ച​വ​റ പോ​ലീ​സ് ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി എ. ​കെ ബാ​ല​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​താ​ണ് നേ​താ​ക്ക​ളെ പ്ര​കോ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ രാ​ത്രി യൂ​ത്ത്കോ​ണ്‍​ഗ്ര​സ് മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ക​ട​യും പ്ര​ദേ​ശ​ത്തെ കോ​ണ്‍​ഗ്ര​സ്- യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ കൊ​ടി​മ​ര​വും ഐ​എ​ന്‍​ടി​യു​സി ഓ​ഫീ​സും ന​ശി​പ്പു​വെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ഒ​രു യു​വ ജ​ന സം​ഘ​ട​ന​യ്ക്കും ചേ​ര്‍​ന്ന പ​ണി​യ​ല്ല. ആ​ക്ര​മ​ണ​ത്തി​ന് പോ​ലീ​സ് കാ​വ​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ രീ​തി​യി​ല്‍ മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച നേ​താ​ക്ക​ളാ​യ ശ​ര​ത് പ​ട്ട​ത്താ​നം, അ​നൂ​പ് പ​ട്ട​ത്താ​നം, വി​ഷ്ണു, ഷെ​ബീ​ര്‍ ഖാ​ന്‍, അ​തു​ല്‍ എ​സ്. പി ​എ​ന്നി​വ​രെ രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍​ക്ക​യ​റി അ​റ​സ്റ്റ് ചെ​യ്ത​ത് പോ​ലീ​സി​ന് സി​പി​എ​മ്മി​നോ​ടു​ള​ള വി​ധേ​യ​ത്വം കൊ​ണ്ടാ​ണ്.
ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​അ​രു​ണ്‍​രാ​ജ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ കു​ള​പ്പാ​ടം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.