നി​യ​മ സ​ഭ​യി​ല്‍ അ​ന്പ​താ​ണ്ട്: ജീ​വ​കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു
Thursday, September 17, 2020 10:49 PM IST
പ​ന്മ​ന: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി നി​യ​മ​സ​ഭ​യി​ല്‍ അ​ന്പതാ​ണ്ട് തി​ക​ച്ച ദി​നം ജീ​വ​കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ച് വ​ട​ക്കും​ത​ല മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി. കു​റ്റി​വ​ട്ട​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഫോ​ട്ടോ പ​തി​ച്ച പ​തി​ന​ഞ്ച് കി​ലോ കേ​ക്ക് മു​റി​ച്ചാ​ണ് ആ​ഘോ​ഷി​ച്ച​ത്.

കെ​പി​സി​സി സെ​ക്ര​ട്ട​റി പി. ​ജ​ര്‍​മി​യാ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൊ​ന്മ​ന നി​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍, ഇ.​യൂ​സ​ഫ് കു​ഞ്ഞ്, ക​ള​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​പി​ള​ള, മാ​മൂ​ല​യി​ല്‍ സേ​തു​ക്കു​ട്ട​ന്‍, അ​ര്‍​ഷാ​ദ് പാ​ര​മൗ​ണ്ട്, ജോ​സ​ഫ് ഫ്രാ​ന്‍​സി​സ്, സു​ജ, ഷം​ല എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യ​ത്ത് ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കു​റ്റി​വ​ട്ട​ത്ത് സ്ഥാ​പി​ച്ച വ​ലി​യ സ്‌​ക്രീ​നി​ല്‍ ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി വി​ദ്യാ​ര്‍​ഥി​ക്ക് ടെ​ലി​വി​ഷ​ന്‍ ന​ല്‍​കു​ക​യും ചെ​യ്തു.