വീ​ട് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Thursday, September 17, 2020 10:45 PM IST
കൊ​ട്ടാ​ര​ക്ക​ര: ത​ല​ച്ചി​റ കൃ​പാ​ല​യ​ത്തി​ൽ ജോ​സ് മാ​ത്യുവി​ന്‍റെ വീ​ട് ക​ഴി​ഞ്ഞ 13ന് രാ​ത്രി പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് ക​ത്തി​ച്ച് ന​ശി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. കു​ന്നി​ക്കോ​ട് പ​ന​മ്പ​റ്റ ആ​വ​ണീ​ശ്വ​രം വൈ​ദ്യ​ഗി​രി എ​സ്റ്റേ​റ്റി​ൽ ലൈ​ജു മാ​ത്യു (41)നെയാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 13ന് രാ​ത്രി പത്തോടെയായിരുന്നു സം​ഭ​വം. സം​ഭ​വം ന​ട​ന്ന​തി​ന്‍റെ പി​റ്റേ​ന്നു​ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഇയാൾ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പോ​ലീ​സ് കൂ​ടു​ത​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. വാ​ദി​യും പ്ര​തി​യും ത​മ്മി​ൽ ഉ​ണ്ടാ​യി​രു​ന്ന ബി​സി​ന​സ് ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നും പ്ര​തി സ​മ്മ​തി​ക്കു​ക​യു​ണ്ടാ​യി. ത​ന്‍റെ വെ​ള്ള ബൊ​ലേ​റോ വാ​ഹ​ന​ത്തി​ൽ എ​ത്തി ഒ​റ്റ​ക്കാ​ണ് പ്ര​തി കൃ​ത്യം നി​ർ​വ​ഹി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് ലി​യോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ. ​രാ​ജീ​വ്, പ്രൊ​ബേ​ഷ​ൻ എ​സ്​ഐ പ്ര​ശാ​ന്ത്, സി​പി​ഒ സ​ലി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.