ഉ​മ്മ​ൻചാ​ണ്ടി പാ​വ​ങ്ങ​ളെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന മ​നു​ഷ്യസ്നേ​ഹി
Wednesday, September 16, 2020 10:28 PM IST
തേ​വ​ല​ക്ക​ര: രാ​ഷ്ട്രീ​യം നോ​ക്കാ​തെ എ​ല്ലാ​വ​രെ​യും കേ​ൾ​ക്കാ​നും സ​ഹാ​നു​ഭൂ​തി​യോ​ടെ പെ​രു​മാ​റാ​നും പാ​വ​പ്പെ​ട്ട​വ​ന്‍റെ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​നും ശ്ര​മി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് ഉ​മ്മ​ൻ‌​ചാ​ണ്ടി എ​ന്ന് കെ ​പി സി ​സി സെ​ക്ര​ട്ട​റി പി ​ജെ​ർ​മി​യാ​സ്.
ഐ​എ​ൻ​റ്റി​യു​സി ച​വ​റ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ അം​ഗ​ത്വ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം കോ​യി​വി​ള ബി​ഷ​പ് ജെ​റോം അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ്ദം ഇ​ല്ലാ​ത്ത​വ​ന്‍റെ ശ​ബ്ദം ആ​കു​വാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യു​ടെ സു​കൃ​തം ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഐ​എ​ൻ​റ്റി​യു​സി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ൻ‌​ചാ​ണ്ടി ഇ​ന്ന​ലെ​ക​ളി​ൽ എ​ന്ന സെ​മി​നാ​ർ ഇ.​യൂ​സ​ഫ് കു​ഞ്ഞു ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ കു​ഞ്ഞ​ച്ച​ൻ ആ​റാ​ട​നെ ഐ​എ​ൻ​റ്റി​യു​സി റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജ് ആ​ദ​രി​ച്ചു.
ച​വ​റ ഹ​രീ​ഷ് കു​മാ​ർ , വി​ഷ്ണു വി​ജ​യ​ൻ, ശി​വ​ൻ​കു​ട്ടി​പി​ള്ള, സു​രേ​ഷ് കോ​യി​വി​ള, പ്ര​ശാ​ന്ത് പൊ​ന്മ​ന, ഗി​രി​ജ. എ​സ് . പി​ള്ള, പ്ലാ​ച്ചേ​രി ഗോ​പാ​ല കൃ​ഷ്ണ​ൻ, ബി​ന്ദു​മോ​ൾ, വി​ജ​യ​കു​മാ​രി, ജ​യ​ശ്രീ, എ​ൽ. ആ​ന്‍റ​ണി, ബി​നേ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.