വി​ദ്യാ ദാ​ന്‍ പ​ദ്ധ​തി ര​ണ്ടാംഘ​ട്ടം തു​ട​ങ്ങി
Wednesday, September 16, 2020 10:28 PM IST
നീ​ണ്ട​ക​ര: ബി​ഷ​പ് ജ​റോം ക​ലാ -സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ വി​ദ്യാ ദാ​ന്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി തു​ട​ങ്ങി.
നീ​ണ്ട​ക​ര സെ​ന്‍റ് ആ​ഗ്ന​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി ഇ​മ്മാ​നു​വ​ല്‍ ജ​ഗ​ദീ​ഷ് നി​ര്‍​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ ഘ​ട്ടം തു​ട​ങ്ങി വെ​ച്ച ടെ​ലി​വി​ഷ​ന്‍ വി​ത​ര​ണം ആ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ര്‍​ഹ​ത​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ടെ​ലി​വി​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള പ​ഠ​നോ​പ​ക​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.
ബി​ഷ​പ് ജ​റോം ക​ലാ​സ​മി​തി സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡി​ക്‌​സ​ണ്‍ ഫ്രാ​ന്‍​സി​സ്, ഇ​ട​വ​ക ട്ര​സ്റ്റി ജാ​ക്‌​സ​ണ്‍ നീ​ണ്ട​ക​ര, സി​സ്റ്റ​ര്‍ റെ​ന്നി തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്തി വ​രു​ന്ന സം​ഘ​ട​ന​യാ​ണ് ബി​ഷ​പ് ജ​റോം സാം​സ്‌​കാ​രി​ക സ​മ​തി.