കി​ണ​റി​ന് സ​മീ​പ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞ് താ​ണു; വീ​ട്ട​മ്മ ര​ക്ഷ​പെ​ട്ടു
Wednesday, September 16, 2020 10:28 PM IST
ച​വ​റ: ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് കി​ണ​റി​നോ​ട് ചേ​ർ​ന്ന മ​ണ്ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന് വീ​ട്ട​മ്മ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.ച​വ​റ ചെ​റു​ശേ​രി​ഭാ​ഗം മ​ഞ്ജു ഭ​വ​ന​ത്തി​ല്‍ സു​ശീ​ലാ​ഭാ​യി​യു​ടെ വീ​ടി​ന് മു​ന്നി​ലെ കി​ണ​റി​നോ​ട് ചേ​ർ​ന്ന മ​ണ്ണാ​ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പെ​യ്ത് മ​ഴ​യി​ല്‍ മ​ണ്ണി​നോ​ടൊ​പ്പം കി​ണ​റും അ​ൽ​പ്പം ഇ​ടി​ഞ്ഞ് താ​ഴു​ക​യാ​യി​രു​ന്നു.

മ​ണ്ണ് ഇ​ടി​ഞ്ഞ് താ​ഴു​ന്ന​തി​ന് തൊ​ട്ട് മു​മ്പ് സു​ശീ​ലാ​ഭാ​യി കി​ണ​റ്റി​ല്‍ നി​ന്ന് വെ​ള​ളം കോ​രി അ​ക​ത്തേ​ക്ക് പോ​യി. വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി പു​റ​ത്തേ​ക്ക് വ​ന്ന സു​ശീ​ലാ​ഭാ​യി​യു​ടെ ഭ​ര്‍​ത്താ​വ് ശി​വ​ദാ​സ​ന്‍​പി​ള​ള നോ​ക്കു​മ്പോ​ള്‍ കി​ണ​റി​നോ​ട് ചേ​ർ​ന്ന മ​ണ്ണ് ഇ​ടി​ഞ്ഞ് താ​ഴു​ന്ന​താ​ണ് ക​ണ്ട​ത്. കി​ണ​റി​ന്‍റെ പ​കു​തി​യോ​ളം താ​ഴ്ന്ന അ​വ​സ്ഥ​യി​ലാ​ണ്.