നൂതന സംരംഭകരെ കാത്ത് ജില്ലാ ഇന്നൊവേഷന്‍ കൗണ്‍സില്‍
Wednesday, September 16, 2020 10:28 PM IST
കൊ​ല്ലം: കൃ​ഷി, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഗ​താ​ഗ​തം, സാ​മൂ​ഹ്യ​നീ​തി, മൃ​ഗ​സം​ര​ക്ഷ​ണം, ഖ​ന​നം, ഫി​ഷ​റീ​സ്, ടൂ​റി​സം, ഊ​ര്‍​ജ്ജം മേ​ഖ​ല​ക​ളി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക-​സ​ങ്കേ​തി​ക-​നി​ര്‍​വ​ഹ​ണ സ​ഹാ​യ​ങ്ങ​ളും പ​രി​ശീ​ല​ന​ങ്ങ​ളും ന​ല്‍​കു​ന്ന​തി​ന് ജി​ല്ലാ ഇ​ന്നൊ​വേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ തയാ​റെ​ടു​ക്കു​ന്നു. സം​സ്ഥാ​ന ഇ​ന്നൊ​വേ​ഷ​ന്‍ ആ​ന്‍റ് ഡെ​വ​ലെ​പ്‌​മെന്‍റ് സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍​സി​ലാ​ണ് ജി​ല്ലാ​ത​ല​ത്തി​ല്‍ ജി​ല്ലാ ഇ​ന്നൊ​വേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന് രൂ​പം ന​ല്‍​കി​യി​ട്ടു​ള്ള​ത്.
പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ ​കെ എം ​എ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് അ​വ​ലോ​ക​ന യോ​ഗം ഇ​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച ന​ട​ത്തി.
ആ​ധു​നി​ക കാ​ല​ത്തി​ന് യോ​ജി​ച്ച ത​ര​ത്തി​ല്‍ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍, സം​രം​ഭ​ക​ര്‍, നി​ക്ഷേ​പ​ക​ര്‍ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച​ക​ളി​ലൂ​ടെ​യാ​വും ആ​ശ​യ​രൂ​പീ​ക​ര​ണം ന​ട​ത്തു​ക. ര​ണ്ട് വ​ര്‍​ഷ​മാ​ണ് സം​രം​ഭ​ങ്ങ​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ കാ​ലാ​വ​ധി. ഇ​ത് സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ​ത​ല സ​മി​തി​ക​ള്‍​ക്ക് ഉ​ട​ന്‍ ന​ല്‍​കും. കൗ​ണ്‍​സി​ലി​ന്‍റെ ച​ട്ട​ക്കൂ​ട്, ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച അ​വ​ത​ര​ണ​വും യോ​ഗ​ത്തി​ല്‍ ന​ട​ന്നു. നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ സം​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല സ​മി​തി​ക്ക് പൂ​ര്‍​ണ അ​ധി​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​വും ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യി​ലൂ​ടെ കൗ​ണ്‍​സി​ല്‍ ല​ക്ഷ്യം​വ​യ്ക്കു​ന്നു​ണ്ട്.
സ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​മൂ​ഹി​ക രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ നൂ​ത​നാ​ശ​യ​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ പ​രി​ത​സ്ഥി​തി രൂ​പ​പ്പെ​ടു​ത്ത​ലാ​ണ് കൗ​ണ്‍​സി​ലി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ സെ​ക്ര​ട്ട​റി​മാ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​ര്‍ അ​ധ്യ​ക്ഷ​രു​മാ​യ ജി​ല്ലാ​ത​ല കോ​ര്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​ക്കാ​ന്‍ ഒ​രു പ്രോ​ഗ്രാം എ​ക്‌​സി​ക്യൂ​ട്ടീ​വി​നെ​യും കൗ​ണ്‍​സി​ല്‍ നി​യ​മി​ച്ചി​ട്ടു​ണ്ട്.
വ​ണ്‍ ഡി​സ്ട്രി​ക്ട് വ​ണ്‍ ഐ​ഡി​യ എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഓ​രോ ജി​ല്ല​യും നൂ​ത​നാ​ശ​യ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ത്. മാ​റു​ന്ന കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഇ​ത്ത​രം നൂ​ത​ന പ​ദ്ധ​തി​ക​ളെ​ന്നും നി​ര്‍​വ്വ​ഹ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ന്നെ​ന്നും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.