പ​ന്മ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നിർമിച്ച വീ​ടിന്‍റെ താ​ക്കോ​ൽ​ദാ​നം ന‌ടത്തി
Tuesday, September 15, 2020 10:50 PM IST
പ​ന്മ​ന: പ​ന്മ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​മ്പ​ർ 3035 ന്‍റെ ​പൊ​തു​ന​ന്മ ഫ​ണ്ടി​ൽ നി​ന്നും പ​ണം ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ന്നു. ബാ​ങ്ക് പ്ര​സി​ഡന്‍റ് ​ഇ. യൂ​സ​ഫ് കു​ഞ്ഞ് വീ​ടി​ന്‍റെ താ​ക്കോ​ൽ ഗൃ​ഹ​നാ​ഥ​യാ​യ ബീ​ന​യ്ക്ക് കൈ​മാ​റി ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്കി​ലെ അം​ഗം​കൂ​ടി​യാ​യ കൊ​ല്ല​ക വി​പി​ൻ നി​വാ​സി​ൽ ബീ​ന​യ്ക്കും കു​ടും​ബ​ത്തി​നു​മാ​ണ് ആ​റ് ല​ക്ഷം രൂ​പ ചെ​ല​വി​ൽ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. പ​ന്മ​ന സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി എ​മി​ലി ഡാ​നി​യ​ൽ, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി.​വി​ശ്വം​ഭ​ര​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം റ​ഷീ​ന സ​ലീം, പൊ​തു പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
ബാ​ങ്കിന്‍റെ പൊ​തു​ന​ന്മ ഫ​ണ്ടി​ൽ നി​ന്നും ബാ​ങ്കി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും എ​ല്ലാ വ​ർ​ഷ​വും എ​സ്എ​സ്എ​ൽസി ,​പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ബാ​ങ്കി​ലെ എ ​ക്ലാ​സ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി വ​രു​ന്നു​ണ്ട്.

ബീ​ച്ച് അം​ബ്ര​ല്ലാ വി​ത​ര​ണം

കൊ​ല്ലം:സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഏ​ജ​ന്‍റു​മാ​രു​ടെ​യും വി​ല്‍​പ്പ​ന​ക്കാ​രു​ടെ​യും ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ നി​ന്നും ജി​ല്ല​യി​ലെ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ബീ​ച്ച് അം​ബ്ര​ല്ലാ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക്ഷേ​മ​നി​ധി ഓ​ഫീ​സ​ര്‍ പി ​കെ പ്ര​മീ​ള നി​ര്‍​വ​ഹി​ച്ചു.