പ്രതിഷേധിച്ചു
Tuesday, September 15, 2020 10:50 PM IST
പു​ന​ലൂ​ർ: കെ​പി​സി​സി​യു​ടെ ജം​ബോ പ​ട്ടി​ക​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​കം. മു​ൻ കെ​പി​സി​സി നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം അ​ഞ്ച​ൽ സോ​മ​നും പ​ട്ടി​ക​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു.
അ​ർ​ഹ​ത​യു​ള്ള​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ലി​സ്റ്റ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. നേ​താ​ക്ക​ന്മാ​ർ​ക്ക് ദാ​സ്യ​വേ​ല ചെ​യ്യു​ന്ന​വ​രെ​യാ​ണ് കൂ​ടു​ത​ലും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ ജ​ന​പി​ന്തു​ണ​യി​ല്ലാ​ത്ത​വ​രെ ഭാ​ര​വാ​ഹി​ക​ളാ​ക്കി​യ​ത് കോ​ൺ​ഗ്രസ് പാ​ർ​ട്ടിക്ക് ദോ​ഷം ചെ​യ്യു​മെ​ന്നും അ​ഞ്ച​ൽ സോ​മ​ൻ ആ​രോ​പി​ച്ചു.
​പു​തി​യ ലി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ജീ​ർ​ണ​ത തു​റ​ന്നു കാ​ട്ടു​ന്ന​താ​ണ്. ഭാ​ര​വാ​ഹി -എ​ക്സി​ക്യൂ​ട്ടീ​വ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ ബൂ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കി​ട്ടി​യ വോ​ട്ടു​ക​ളു​ടെ വി​വ​രം പ​രി​ശോ​ധി​യ്ക്ക​ണം. പാ​ർ​ട്ടി​യ്ക്കു വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ന്ന​വ​രെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു.

ധ​ർ​ണ സംഘടിപ്പിച്ചു

ശാ​സ്താം​കോ​ട്ട:​ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​രി​നെ​തി​രെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്‌ പ​ടി​ഞ്ഞാ​റെ​ക​ല്ല​ട മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ജി​ല്ലാ സെ​ക്ര​ട്ട​റി ക​ല്ല​ട ഗി​രീ​ഷ് ഉ​ദ്​ഘാ​ട​നം ചെയ് തു. കെ.​മാ​ധ​വ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ധി​ൻ​കു​മാ​ർ, സു​രേ​ഷ് ച​ന്ദ്ര​ൻ, ശി​വാ​ന​ന്ദ​ൻ, ജോ​ൺ പോ​ൾ​സ്റ്റെ​ഫ്, ദി​ന​ക​ർ കോ​ട്ട​ക്കു​ഴി, വ​ർ​ഗീ​സ്, ശി​വ​ൻ​കു​ട്ടി, അ​ജി​ത്, ശൈ​ല​ജ, ര​ത്നാ​ക​ര​ൻ, അ​ശോ​ക​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.