കെപിഎംഎസ് പ്രതിഷേധിച്ചു
Tuesday, September 15, 2020 10:50 PM IST
ശാ​സ്താം​കോ​ട്ട : കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽഎ ​നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നെ​തി​രെ സാ​മൂ​ഹ്യ നീ​തി​യും തു​ല്യ​നീ​തി​യും അ​ട്ടി​മ​റി​ച്ച്‌ ജാ​തി​യു​ടെ പേ​രി​ൽ ആ​ക്ര​മി​ക്കു​ന്ന സ​മ​ര​മു​റ​ക​ളെ ചെ​റു​ത്ത്തോ​ൽ​പ്പി​ക്കു​മെ​ന്ന് കെ​പിഎം​എ​സ് കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പെ​ട്ടു.
നി​യ​മ​സ​ഭ​യി​ലും പു​റ​ത്തും നി​ര​വ​ധി രാ​ഷ്ട്രീ​യ​നേ​താ​ക്ക​ന്മാ​രും, ജ​ന​പ്ര​തി​നി​ധി​ക​ളും വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യ​കാ​ല​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സ​മ​ര​മു​റ മു​മ്പു​ണ്ടാ​യി​ട്ടി​ല്ല. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ ജ​ന​പ്ര​തി​നി​ധി​ക​ളെ ജാ​തീ​യ​മാ​യും, സാ​മൂ​ഹ്യ​പ​ര​മാ​യും വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ക്കു​ന്ന​ത് തു​ട​ർ​ക​ഥ​യാ​യി​രി​ക്കു​ന്ന​തി​നാ​ൽ അ​ത്ത​രം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രെ രാ​ഷ്ട്രീ​യം നോ​ക്കാ​തെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​തി​ന് കെ​പിഎം​എ​സ് കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡന്‍റ് കെ. ​കെ. ഹ​രി​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി. ​ശി​വാ​ന​ന്ദ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ഖ​ജാ​ൻ​ജി സി. ​കെ.​രാ​ജ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ജ​യ​ച​ന്ദ്ര​ൻ, കൃ​ഷ്ണ​കു​മാ​ർ, കെ​പിഎം​എ​ഫ് യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ്‌ രാ​ജി ച​ന്ദ്ര​ൻ, കെ​പി​വൈഎം ​യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ‌ ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.