യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് നടത്തി
Tuesday, September 15, 2020 10:50 PM IST
ച​വ​റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ച​വ​റ മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​യാ​ന്‍ ശ്ര​മി​ച്ച​ത് പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​ത്തി​നി​ട​യാ​യി.​ പി​ണ​റാ​യി വി​ജ​യ​നും മ​റ്റ് മ​ന്ത്രി​മാ​രും അ​ഴി​മ​തി​യില്‍ മു​ങ്ങി​ക്കു​ളി​ച്ചി​രി​ക്കു​ക​യാ​ണ​ന്നാ​രോ​പി​ച്ച് തി​രു​വ​ന്ത​പു​ര​ത്ത് എ​ല്‍ഡി എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ചു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.​
മാ​ര്‍​ച്ച് ദേ​ശീ​യ​പാ​ത വ​ഴി സ്റ്റേ​ഷ​ന് മു​ന്നി​ലെ​ത്തി.​ഇ​തി​നി​ട​യി​ല്‍ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ വാ​ഹ​നം വ​രു​ന്ന​ത് ക​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള​ളും വാ​ക്കേ​റ്റ​വും ന​ട​ന്നു.​ ബ​ഹ​ള​ത്തി​നി​ട​യി​ല്‍ മ​ന്ത്രി ക​ട​ന്ന് പോ​വു​ക​യും ചെ​യ്തു.​ തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​അ​രു​ണ്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​ട്ട​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പൊ​ന്മ​ന നി​ശാ​ന്ത്,ജാ​ക്‌​സ​ണ്‍ നീ​ണ്ട​ക​ര, അ​തു​ല്‍. എ​സ്. പി, ​ഷ​ബീ​ര്‍ ഖാ​ന്‍ മു​ഹ്‌​സി​ന്‍, ഷം​ല, ഗോ​പു, ഷാ​ഹി​ന​ര്‍, മ​ഹേ​ഷ്, നി​ഷ, അ​നൂ​പ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.