ആ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​ര്‍ തു​റ​ന്നു
Tuesday, September 15, 2020 10:50 PM IST
കൊല്ലം: അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​റി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ തു​റ​ന്നു. ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​റു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൂ​ര്‍​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും ഹാ​ര്‍​ബ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ദേ​ശീ​യ ഹി​ന്ദി
ദി​നം ആ​ച​രി​ച്ചു

കു​ണ്ട​റ: കു​ണ്ട​റ​യി​ൽ ദേ​ശീ​യ ഹി​ന്ദി ദി​നം ആ​ച​രി​ച്ചു. നാ​ന്തി​രി​ക്ക​ൽ ന​ട​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ഫാ​ത്തി​മാ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജ് മു​ൻ ഹി​ന്ദി മേ​ധാ​വി പ്രഫ.​ഡോ. വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ ഹി​ന്ദി ദി​ന സ​ന്ദേ​ശം ന​ൽ​കി.
1949 സെ​പ്റ്റം​ബ​ർ 14 നാ​ണ് ഹി​ന്ദി​യെ രാ​ഷ​ട്ര ഭാ​ഷ​യാ​യി പാ​ർ​ലമെന്‍റ് അം​ഗീ​ക​രി​ച്ച​ത്.​ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ഊ​ട്ടി വ​ള​ർ​ത്താ​ൻ രാ​ഷ്ട്ര ഭാ​ഷ​യും ഭ​ര​ണ​ഭാ​ഷ​യു​മാ​യ ഹി​ന്ദി ഇ​നി​യും കൂ​ടു​ത​ൽ പ്ര​ച​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.