വാ​ക്കേ​റ്റ​ത്തി​നി​ടെ വ്യാ​പാ​രി അ​ടി​യേ​റ്റു മ​രി​ച്ചു
Monday, September 14, 2020 11:46 PM IST
ച​വ​റ: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​നി​ടെ വ്യാ​പാ​രി അ​ടി​യേ​റ്റു മ​രി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗ​ത്ത് ജ്യോ​തി​ഷ് ഭ​വ​നി​ൽ സ​നി​ൽ​കു​മാ​ർ (47) ആ​ണ് മ​രി​ച്ച​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്ത് കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ ക​ല്ലും​താ​ഴം കു​റ്റി​യി​ൽ കി​ഴ​ക്ക​തി​ൽ ജ്യോ​തി​കു​മാ​റി (47) നെ ​ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ സ​നി​ൽ​കു​മാ​റി​നെ വീ​ട്ടി​ലെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റ നി​ല​യി​ൽ സ​നി​ൽ​കു​മാ​റി​നെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ചി​ല​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ആ​ണ് ജ്യോ​തി​കു​മാ​ർ കു​ടു​ങ്ങി​യ​ത്. മ​ർ​ദ​ന​ത്തി​ൽ ജ്യോ​തി​കു​മാ​റി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച സ​നി​ൽ​കു​മാ​ർ തെ​ക്കും​ഭാ​ഗ​ത്ത് തേ​രു​വി​ള മു​ക്കി​ൽ പെ​യി​ന്‍റിം​ഗ് ആ​ന്‍​ഡ് ഇ​ല​ക്ട്രി​ക് ക​ട ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ജ്യോ​തി​കു​മാ​ർ ടി​വി മെ​ക്കാ​നി​ക്കാ​ണ്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മെ മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളു.