മ​ന്ത്രി​മാ​ര്‍ ജ​യി​ലി​ല്‍ പോ​കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ല: ശ​ബ​രീ​നാ​ഥ് എംഎൽഎ
Monday, September 14, 2020 10:16 PM IST
പ​ന്മ​ന: കേ​ര​ള​ത്തി​ലെ എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​മാ​ര്‍ ജ​യി​ലി​ല്‍ പോ​കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ബ​രീ​നാ​ഥ് പ​റ​ഞ്ഞു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് പു​ന:​സം​ഘ​ട​ന​യു​ടെ ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം പ​ന്മ​ന കോ​ല​ത്ത് നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഷ​യ​ത്തി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​ത് ഒ​രു മു​ഖ്യ​മ​ന്ത്രി​ക്ക് ചേ​ര്‍​ന്ന ന​ട​പ​ട​യി​ല്ല എ​ന്നും ശ​ബ​രീ​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ച​ട​ങ്ങി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​ട്ട​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​ജ​ര്‍​മ്മി​യാ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍, പൊ​ന്മ​ന നി​ശാ​ന്ത്, അ​തു​ല്‍ എ​സ്. പി, ​നി​ഷാ സു​നീ​ഷ്, റി​നോ​ഷാ, കോ​ല​ത്ത് അ​ന​ന്തു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.