ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ഉ​പ​വാ​സം സം​ഘ​ട​ിപ്പി​ച്ചു
Monday, September 14, 2020 10:16 PM IST
കൊല്ലം: ദ​രി​ദ്ര​രെ മ​റ​ക്കാ​ത്ത രാ​ഷ്ട്രീ​യം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി വ​രു​ന്ന സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി ഉ​പ​വ​സി​ച്ചു. ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​ജെ. വി​ജ​യ​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക​ർ, തൊ​ഴി​ലാ​ളി​ക​ൾ, ഗ്രാ​മീ​ണ​സ​ന്പ​ദ്് വ്യ​വ​സ്ഥ, പ​രി​സ്ഥി​തി എ​ന്നി​വ​യെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന​താ​ണ് സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. ഗാന്ധിജി​യു​ടെ ആ​ദ്യ​സ​ത്യാ​ഗ്ര​ഹ സ​മ​ര ഭൂ​മി​യാ​യ ബീ​ഹാ​റി​ലെ ച​ന്പാ​ര​ത്തി​ൽ നി​ന്ന് പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച റി​ലേ സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ 102-ാം ദി​വ​സ​മാ​ണ് ച​വ​റ​യി​ൽ ന​ട​ത്തി​യ​ത്. സു​മി​ൻ​ജി​ത്ത് മി​ഷ, ഏ.​ജെ. ഡി​ക്രൂ​സ്, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ് കു​മാ​ർ, വ​സ​ന്ത​കു​മാ​ർ ക​ല്ലും​പു​രം എ​ന്നി​വ​ർ സ്വ​ഭ​വ​ന​ങ്ങ​ളി​ൽ അ​നു​ഭാ​വം സ​ത്യാ​ഗ്ര​ഹം ന​ട​ത്തി.