ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്ക​ൽ: സ​ർ​ക്കാ​രി​നെ പ​ഴി​ചാ​രി റെ​യി​ൽ​വേ
Monday, September 14, 2020 10:16 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​ന​ന്ത​മാ​യി നീ​ളു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ലേ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ളും ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ൾ‌​ക്ക് കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ളും അ​നു​വ​ദി​ക്കാ​നാ​കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ.
കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ ഭൂ​രി​ഭാ​ഗം ട്രെ​യി​നു​ക​ളും മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ വേ​ണാ​ട്, ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഈ ​ട്രെ​യി​നു​ക​ൾ​ക്ക് ഓ​രോ ജി​ല്ല​യി​ലും ഓ​രോ സ്റ്റോ​പ്പു​ക​ൾ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് തീ​രെ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് മാ​ത്ര​മ​ല്ല സ​മ​യ​ക്ര​മ​വും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് സ്ഥി​രം യാ​ത്ര​ക്കാ​ർ‌ പ​റ​യു​ന്നു.
വേ​ണാ​ടും ജ​ന​ശ​താ​ബ്ദി​യും ഈ​മാ​സം 12 മു​ത​ൽ നി​ർ​ത്ത​ലാ​ക്കാ​ൻ ഇ​തി​നി​ടെ റെ​യി​ൽ​വേ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​മ​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റെ​യി​ൽ​വേ ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ത്ത​ത്.
ഇ​തി​നെ​തി​രേ ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് അ​ട​ക്കം യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും ശ​ക്ത​മാ​യി രം​ഗ​ത്ത് വ​രി​ക​യു​ണ്ടാ​യി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം വൈ​റ​ലാ​യി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ തീ​രു​മാ​ന​ത്തി​ൽ നി​ന്ന് റെ​യി​ൽ​വേ പി​ന്മാ​റു​ക​യും ചെ​യ്തു.
ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ട്രെ​യി​നു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ചാ​ൽ ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യ​ണം. ഇ​പ്പോ​ൾ ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് ജി​ല്ല​ക​ളി​ൽ കു​റ​ഞ്ഞ​ത് മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ എ​ങ്കി​ലും വേ​ണം എ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ ഇ​ക്കാ​ര്യം ശു​പാ​ർ​ശ ചെ​യ്യേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ വാ​ദം. എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടു​മി​ല്ല.
മ​തി​യാ​യ ട്രെ​യി​നു​ക​ൾ ഇ​ല്ലാ​ത്ത​ത് കാ​ര​ണം മി​ക്ക യാ​ത്ര​ക്കാ​രും സം​ഘം ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ ബു​ക്ക് ചെ​യ്താ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​തി​ന് വ​ൻ​തു​ക​യാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും ചെ​ല​വാ​കു​ന്ന​ത്. കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ച്ചാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും.
ഇ​ന്‍റ​ർ​സി​റ്റി ട്രെ​യി​നു​ക​ളും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും മെ​മു​വും സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്തി​ര​മാ​യി സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ വ​ഴി​യു​ള്ള ടി​ക്ക​റ്റു വി​ത​ര​ണ​വും പു​ന​രാ​രം​ഭി​ക്ക​ണം. ഒ​പ്പം സീ​സ​ൺ ടി​ക്ക​റ്റു​ക​ളും പു​ന​സ്ഥാ​പി​ക്ക​ണം.
കെ​എ​സ്ആ​ർ​ടി​സി അ​ട​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ത​വും ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ൾ ഒ​ന്നു​മി​ല്ല. അ​തി​നി​ടെ യാ​ത്ര​ക്കാ​ർ പ്ര​ത്യേ​കി​ച്ച് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ചി​ല ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​ന്ന കാ​ര്യ​വും റെ​യി​ൽ​വേ ആ​ലോ​ചി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഇ​തി​ന​കം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.