സ​മ്പ​ർ​ക്കം സ​ങ്കീ​ർ​ണം
Friday, August 14, 2020 10:42 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം അ​തി സ​ങ്കീ​ർ​ണ​മാ​യി തു​ട​രു​ന്നു. ഇ​ന്ന​ലെ ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 75 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 65 പേ​ർ​ക്കും സ​മ്പ​ർ​ക്ക വ്യാ​പ​ന​മാ​ണ്. ഇ​തു വ​രെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2403 ആ​യി. ഇ​ന്ന​ലെ മാ​ത്രം 26 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.
പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോവി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തു.
കൊ​ട്ടി​യം സ്വ​ദേ​ശി മ​ണി​ലാ​ൽ (50) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ട്രൂ ​നാ​റ്റ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​ണ്. സ്വാ​ബ് ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ അ​ന്തി​മ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്ക​യാ​ണ്.
ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും പ​ക്ഷാ​ഘാ​ത​വും കാ​ര​ണം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് 11-നാ​ണ് ഇ​യാ​ളെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
ശ്വാ​സം മു​ട്ട് അ​ട​ക്കം അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ 12-ന് ​ട്രൂ നാ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി. 13-ന് ​ഫ​ലം പോ​സി​റ്റീ​വ് ആ​യി. തു​ട​ർ​ന്ന് കോ​വി​ഡ് പോ​സി​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് പ്ലാ​സ്മാ തെ​റാ​പ്പി അ​ട​ക്ക​മു​ള്ള ചി​കി​ത്സ ന​ൽ​കി. ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന് രോ​ഗാ​വ​സ്ഥ മൂ​ർഛി​ച്ചു. 2.38-ന് ​മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 7536 പേ​രാ​ണ്. 402 പേ​ർ ഗൃ​ഹ​നി​രീ​ക്ഷ​ണ​വും 19 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. പു​തി​യ​താ​യി 495 ആ​ളു​ക​ളെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 25 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 36420 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു‌​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ൽ 8350 പേ​രും ര​ണ്ടാം സ​ന്പ​ർ​ക്ക​ത്തി​ൽ 2154 പേ​രു​മു​ണ്ട‌്.
വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍- 41, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ്-46, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം-40, വി​ള​ക്കു​ടി-82, ക​രു​നാ​ഗ​പ്പ​ള്ളി-34, ച​ന്ദ​ന​ത്തോ​പ്പ്-35 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ക​ണ്ടെത്തു​ന്ന​തി​ന് ന​ട​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 248 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 28 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ 27 വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 306 പേ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കിയതായും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ. റ്റി അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 57 കേ​സു​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 108 പേ​ർ​ക്കെ​തി​രെ​യും സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത അഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും​കേ​സെടുത്തു.
നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.