ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര; ത​ര്‍​ക്കം ഒ​ത്തു​തീ​ര്‍​പ്പി​ല്‍
Friday, August 14, 2020 10:42 PM IST
കൊല്ലം: ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര ഹാ​ര്‍​ബ​റു​ക​ളി​ല്‍ മ​ത്സ്യം കൊ​ണ്ടു​പോ​കു​ന്ന​തു​മാ​യി നി​ല​നി​ന്ന ത​ര്‍​ക്കം ഇ​ന്ന​ലെ ഒ​ത്തു​തീ​ര്‍​പ്പാ​ക്കി. എ​ക്‌​പോ​ര്‍​ട്ടേ​ഴ്‌​സ്, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ എ​ന്നി​വ​ര്‍ ഹാ​ര്‍​ബ​റി​ല്‍ പ്ര​വേ​ശി​ച്ച് മ​ത്സ്യം കൊ​ണ്ടു​പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ല​നി​ന്ന ത​ര്‍​ക്ക​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​ര്‍, എ​ക്‌​സ്‌​പോ​ര്‍​ട്ടേ​ഴ്‌​സ്, തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പ​രി​ഹ​രി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് 300 വ​രെ എ​ക്‌​സ്‌​പോ​ര്‍​ട്ടേ​ഴ്‌​സ് പ്ര​തി​നി​ധി​ക​ള്‍​ക്ക് ഊ​ഴ​മ​നു​സ​രി​ച്ച് ഹാ​ര്‍​ബ​റി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കും. രാ​വി​ലെ ആ​റു മു​ത​ല്‍ രാ​വി​ലെ 10 വ​രെ ചെ​റു​കി​ട മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​ര്‍​ക്കും രാ​വി​ലെ 10 മു​ത​ല്‍ എ​ക്‌​സ്‌​പോ​ര്‍​ട്ടേ​ഴ്‌​സി​നു​മാ​ണ് പ്ര​വേ​ശ​ന​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ ​സു​ഹൈ​ര്‍ അ​റി​യി​ച്ചു.
ഇ​ന്ന് സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​നുശേ​ഷം നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റു​ക​ളി​ല്‍ നി​ന്ന് മ​ത്സ്യം നീ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ട്. നീ​ണ്ട​ക​ര, അ​ഴീ​ക്ക​ല്‍, ശ​ക്തി​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള ആ​റു മു​ത​ല്‍ ആ​റു​വ​രെ​യു​ള്ള സ​മ​യ​ക്ര​മ​ത്തി​ല്‍ ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍ രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ ക്ര​മീ​ക​രി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ത​ങ്ക​ശേ​രി​യി​ല്‍ രാ​ത്രി ഒന്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ - 20 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്ത​ന​മു​ണ്ട്.

വാ​ടി​യി​ല്‍ മ​ത്സ്യ​വി​ല നി​ജ​പ്പെ​ടു​ത്തി

കൊല്ലം: വാ​ടി​യി​ല്‍ മ​ത്സ്യ​ത്തി​ന് വി​ല കൂ​ടു​ത​ലാ​ണെ​ന്ന ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ നീ​ണ്ട​ക​ര​യി​ലേ​ക്ക് പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യും ഹാ​ര്‍​ബ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സ​മി​തി കൂ​ടി വാ​ടി​യി​ലെ മ​ത്സ്യ​വി​ല നി​ജ​പ്പെ​ടു​ത്തി​യ​താ​യും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.