ക​ട​ൽ ക​നി​യു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​നി​യു​ന്നി​ല്ലാ​യെ​ന്നാ​രോ​പ​ണം
Friday, August 14, 2020 10:42 PM IST
ച​വ​റ : ക​ട​ൽ ക​നി​യു​ന്നു​ണ്ടെ​ങ്കി​ലും മ​ത്സ്യ​മേ​ഖ​ല​യോ​ട് അ​ധി​കൃ​ത​ർ ക​നി​യു​ന്നി​ല്ലാ​യെ​ന്നാ​രോ​പ​ണം ഉ​യ​രു​ന്നു.

വ​ള​രെ​യേ​റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ള്ള ഒ​രു മേ​ഖ​ല​യാ​യി മ​ത്സ്യ​മേ​ഖ​ല മാ​റു​ന്നു​വെ​ന്ന് ബോ​ട്ട് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്നു. ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും വ​ൻ​തു​ക മു​ട​ക്കി​യാ​ണ് മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി പോ​കു​ന്ന​ത്. പ​ക്ഷേ ഇ​പ്പോ​ൾ നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റു​ക​ളി​ൽ മ​ത്സ്യം വാ​ങ്ങാ​ൻ വ​ൻ​കി​ട, ചെ​റു​കി​ട ക​മ്പ​നി​ക​ളും മ​റ്റു​ള്ള​വ​രും എ​ത്തു​ന്നി​ല്ല. കാ​ര​ണം ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

ആ​ദ്യ​ദി​ന​ത്തി​ലും ഇ​ന്ന​ലെ​യും ഹാ​ർ​ബ​റു​ക​ളി​ൽ മ​ത്സ്യ​വു​മാ​യി വ​ന്ന ബോ​ട്ടു​ക​ൾ​ക്കും വ​ള്ള​ങ്ങ​ൾ​ക്കും അ​ർ​ഹി​ക്കു​ന്ന ത​ര​ത്തി​ൽ വി​ല ല​ഭ്യ​മാ​കു​ന്നി​ല്ലാ​യെ​ന്ന് ആ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഹാ​ർ​ബ​ർ മാ​നേ​ജ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത ചി​ല തീ​രു​മാ​ന​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് സൂ​ച​ന.

മ​ത്സ്യ​ഫെ​ഡ് മ​ത്സ്യ​ങ്ങ​ൾ വാ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ​യും ചി​ല പോ​രാ​യ്മ​ക​ൾ ഉ​ണ്ടെ​ന്നാ​ണ് മ​ത്സ്യ​മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ പ​റ​യു​ന്ന​ത്. കു​ട്ട നി​റ​യെ മീ​നു​ക​ളു​മാ​യി ഹാ​ർ​ബ​റി​ൽ എ​ത്തി​യാ​ൽ അ​ത് വാ​ങ്ങാ​ൻ ആ​ളി​ല്ലാ എ​ന്ന ദ​യ​നീ​യ കാ​ഴ്ച്ച​യി​ലേ​യ്ക്കാ​ണ് ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത്. പ​ല​പ്പോ​ഴും മ​ണി​ക്കൂ​റോ​ളം കാ​ത്ത് നി​ന്ന് കി​ട്ടു​ന്ന വി​ല​യ്ക്ക് മീ​ൻ വി​ൽ​പ്പ​ന ന​ട​ത്തി പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ ഉ​ള്ള തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​ർ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി സ​മ​ര​ത്തി​ലാ​ണ് അ​വ​ർ​ക്ക് ഹാ​ർ​ബ​റു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് നി​ല​വി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​ലാ​ണ്. ഹാ​ർ​ബ​റു​ക​ളി​ൽ ചെ​റു​കി​ട മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​രെ മ​ത്സ്യം വാ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലാ​യെ​ന്ന ആ​രോ​പ​ണ​വും ഉ​ണ്ട്.

അ​ശാ​സ്ത്രീ​യ​മാ​യ മ​ത്സ്യ​വി​പ​ണ​ന രീ​തി​യാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ങ്ങ​നെ​യെ​ങ്കി​ലും മ​ത്സ്യം വാ​ങ്ങി മ​ത്സ്യ​വി​പ​ണ​നം ന​ട​ത്താ​ൻ ശ്ര​മം ഉ​ണ്ടാ​യാ​ൽ പോ​ലീ​സി​ന്‍റെ വ​ക പി​ഴ പി​ന്നാ​ലെ . മ​ത്സ്യം വാ​ങ്ങി വ​രു​ന്ന സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും പു​തി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ക​ച്ച​വ​ടം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്.

ക​ണ്ടെ​യ്മെ​ന്‍റ് സോ​ൺ അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ മ​ത്സ്യ​ച​ന്ത​ക​ൾ തു​റ​ന്ന് മ​ത്സ്യ വി​പ​ണ​നം ന​ട​ത്താ​നു​ള്ള ശ്ര​മം അ​ധി​കാ​രി​ക​ളി​ൽ നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പേ​രി​ൽ ചി​ല​ർ മ​ത്സ്യ​മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ൾ പൊ​തു​വെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന പ​രാ​തി.

മ​ത്സ്യ​മേ​ഖ​ല​യി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ( ഐ​എ​ൻ​റ്റി​യു​സി ) നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.