മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, August 13, 2020 11:39 PM IST
കൊ​ട്ടാ​ര​ക്ക​ര: വീ​ട്ടി​നു​ള്ളി​ൽ 17കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല​യ​പു​രം അ​ന്ത​മ​ൺ പു​ത്ത​ൻ​വീ​ട് വ​ട​ക്കേ​തി​ൽ ബെ​ന്നി​യു​ടെ​യും കൊ​ച്ചു​മോ​ളു​ടെ​യും മ​ക​ൾ അ​നീ​ഷാ​മോ​ളാ​ണ് വീ​ട്ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ജ​നാ​ല​യി​ൽ ക​യ​ർ കെ​ട്ടി കാ​ലു​ക​ൾ ത​റ​യി​ൽ ഉ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ഇ​താ​ണ് സം​ശ​യം ഉ​ള​വാ​ക്കി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​യാ​യ അ​മ്മ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​നീ​ഷ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സ​ഹോ​ദ​ര​ൻ അ​നീ​ഷ് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​നും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വെ​ണ്ടാ​ർ വി​ദ്യാ​ധി​രാ​ജ സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​നീ​ഷാ ന​ല്ല മാ​ർ​ക്ക് നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്.

സം​ശ​യ​ത്തെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ആശുപത്രിയിലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.