ക്വാറന്‍റൈൻ‍: ​ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്തു​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ ത​ര്‍​ക്കം
Thursday, August 13, 2020 10:42 PM IST
പ​ത്ത​നാ​പു​രം: ക്വാറന്‍റൈൻ സംബന്ധിച്ച് ​ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്തു​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ ത​ര്‍​ക്കം. ക്വാ​റ​ന്‍റൈനിൽ ക​ഴി​യു​ന്ന വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രോ​ട് മാ​റി താ​മ​സി​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​മാ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്.​
വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് വ​നി​താ ജീ​വ​ന​ക്കാ​രാ​ണ് ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ലു​ള്ള വീ​ട്ടി​ല്‍ ക്വാ​റന്‍റൈനിൽ ക​ഴി​യു​ന്ന​ത്.​
ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് എ​ല്ലാ ജീ​വ​ന​ക്കാ​രും നീ​രി​ക്ഷ​ണ​ത്തി​ല്‍ പോ​യ​ത്.​
സ്വ​ന്തം വീ​ടു​ക​ളി​ല്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ത​ന്നെ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത കു​ടും​ബ​വീ​ട്ടി​ല്‍ ഇ​വ​ര്‍ ക്വാ​റന്‍റൈനിൽ ക​ഴി​യു​ക​യാ​യി​രു​ന്നു.​ ബു​ധ​നാ​ഴ്ച ന​ട​ന്ന ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ല്‍ ഇ​വ​ര്‍​ക്കെ​ല്ലാം നെ​ഗ​റ്റീ​വ് ആ​ണ്.
എ​ന്നാ​ല്‍ ഇന്നലെ വൈ​കു​ന്നേ​ര​ത്തോ​ടെ ആം​ബു​ല​ന്‍​സു​മാ​യി എ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് ഇ​വ​രോ​ട് പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ലി​ക്കാ​ട്ടൂ​രി​ലെ നീ​രി​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കോ കു​ന്നി​ക്കോ​ട് സ്വ​കാ​ര്യ​ആ​യു​ര്‍​വേ​ദാ​ശു​പ​ത്രി​യി​ലേ​ക്കോ മാ​റാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.​എ​ന്നാ​ല്‍ അ​കാ​ര​ണ​മാ​യി മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.​
തു​ട​ര്‍​ന്ന് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.​നെ​ഗ​റ്റീ​വ് ആ​യ​തി​നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​റി​യി​ച്ചു.​
ത​ല​വൂ​ര്‍ പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലെ നൂ​റ്റി​ര​ണ്ട് പേ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും എ​ല്ലാ​വ​ര്‍​ക്കും നെ​ഗ​റ്റീ​വാ​യി​രു​ന്നു.