ഹാര്‍ബറിലെ പരിഷ്‌കാരംമൂലം വള്ളങ്ങളിലെ മത്സ്യത്തിന് വില കിട്ടിയില്ലെന്ന് പരാതി
Thursday, August 13, 2020 10:42 PM IST
നീണ്ടകര: കൊ​റോ​ണ രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പു​തി​യ പ​രി​ഷ്‌​കാ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ല്ലാ​തെ വ​ല​ച്ച​താ​യി പ​രാ​തി. മ​ത്സ്യം എ​ടു​ക്കാ​ന്‍ വ​ലി​യ ക​ച്ച​വ​ട​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വള്ളങ്ങ​ളി​ല്‍ പി​ടി​ച്ച് കൊ​ണ്ടു വ​ന്ന മ​ത്സ്യ​ത്തി​ന് പ​റ​യ​ത്ത​ക്ക വി​ല കി​ട്ടി​യി​ല്ല എ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.​
നീ​ണ്ട​ക​ര​യി​ലെ പു​ത്ത​ന്‍​തു​റ​യി​ല്‍ നി​ന്നും പോ​യ പ​തി​ന​ഞ്ച് വ​ള്ള​ത്തി​ല്‍ ര​ണ്ട് വ​ള​ള​ത്തി​ന് മാ​ത്ര​മാ​ണ് പ​ത്ത് മു​ത​ല്‍ പ​തി​ന​ഞ്ച് കു​ട്ട വ​രെ താ​ട​യും ക​ഴ​ന്ത​നും കി​ട്ടി​യ​ത്.​ മ​റ്റ് വ​ള​ള​ങ്ങ​ളി​ല്‍ മ​ത്സ്യം കു​റ​വാ​യി​രു​ന്നു.​ഒ​രു കി​ലോ മീ​ന് 450 മു​ത​ല്‍ 600ര ൂപ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് 110 മു​ത​ല്‍ 150 വ​രെ വി​ല കി​ട്ടി​യു​ള​ളു.​ ഇ​തോ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ​ള​ള​ക്കാ​ര്‍​ക്കു​ണ്ടാ​യ​ത്. പി​ടി​ച്ച് കൊ​ണ്ടു വ​ന്ന മ​ത്സ്യ​ങ്ങ​ള്‍ വ​ള​ള​ങ്ങ​ളി​ൽ ത​ന്നെ സൂ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കൂ.​
എ​ന്നാ​ല്‍ വ​ള​ള​ത്തി​ല്‍ മ​ത്സ്യം സൂ​ക്ഷി​ക്കാ​ന്‍ പ​റ്റാ​ത്താ​യ​തോ​ടെ കി​ട്ട​ിയ വി​ല​ക്ക് മ​ത്സ്യം കൊ​ടു​ക്കേ​ണ്ട​ അവ​സ്ഥ​യാ​ണ് വള്ള​ക്കാ​ര്‍​ക്കു​ണ്ടാ​യ​ത്.​ സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ബ​റു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പു​തി​യ പ​രി​ഷ്‌​കാ​ര​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ്് സു​ഭാ​ഷ് ക​ല​വ​റ​യും നീ​ണ്ട​ക​ര കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് പ​വി​ഴ​പ്പ​റ​മ്പി​ല്‍ പു​ഷ്പ​രാ​ജ​നും സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു