ത​ണ​ല്‍​വീ​ഥി പ​ദ്ധ​തി: ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, August 13, 2020 10:42 PM IST
കൊല്ലം: സം​സ്ഥാ​ന​ത്തെ മ​ല​യോ​ര മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച് നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും മ​ര​ങ്ങ​ള്‍ ന​ട്ടു വ​ള​ര്‍​ത്തു​ന്ന പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ക​യാ​ണ് വ​നം വ​കു​പ്പ്. ത​ണ​ല്‍​വീ​ഥി എ​ന്ന പ​ദ്ധ​തി അ​ഞ്ച​ല്‍-​കു​ള​ത്തൂ​പ്പു​ഴ ഭാ​ഗ​ത്താ​ണ് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ക.
സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം അ​ഞ്ച​ല്‍ ആ​ല​ഞ്ചേ​രി ജം​ഗ്ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെ 10 ന് മ​ന്ത്രി കെ.​രാ​ജു നി​ര്‍​വ​ഹി​ക്കും.
അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ്, ഏ​രൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.