മ​ഴ​ക്കെ​ടു​തി: 2.26 ല​ക്ഷം ന​ഷ്ടം
Thursday, August 13, 2020 10:42 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ മ​ഴ​ക്കെ​ടു​തി മൂ​ലം 10 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ആ​കെ 2.26 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി. കു​ന്ന​ത്തൂ​ര്‍, പ​ത്ത​നാ​പു​രം താ​ലൂ​ക്കു​ക​ളി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. കൊ​ല്ലം താ​ലൂ​ക്കി​ല്‍ മൂ​ന്ന് വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക​ക​മാ​യി നാ​ശം. ന​ഷ്ടം 1.2 ല​ക്ഷം രൂ​പ. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​തി​ല്‍ 45,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. പു​ന​ലൂ​രി​ല്‍ നാ​ല് വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. ന​ഷ്ടം 36,000 രൂ​പ. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഒ​രു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും 25,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ക​യും ചെ​യ്തു.

ക്യാ​മ്പി​ല്‍ 16 പേ​ര്‍ മാ​ത്രം

കൊല്ലം: മ​ഴ ശ​മി​ച്ച് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞ​തോ​ടെ ജി​ല്ല​യി​ല്‍ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പ് മാ​ത്ര​മാ​യി. 16 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന വ​ട​ക്കേ​വി​ള​യി​ലെ വി​മ​ല ഹൃ​ദ​യ എ​ച്ച്എ​സ്എ​സി​ലെ ക്യാ​മ്പ് ഒ​ഴി​കെ ജി​ല്ല​യി​ലെ മ​റ്റെ​ല്ലാ ക്യാ​മ്പു​ക​ളും പി​രി​ച്ചു​വി​ട്ടു. ആ​റു കു​ടും​ബ​ങ്ങ​ളി​ലെ എ​ട്ട് വീ​തം പു​രു​ഷന്മാ​രും സ്ത്രീ​ക​ളു​മാ​ണ് വി​മ​ല ഹൃ​ദ​യ എ​ച്ച് എ​സ് എ​സി​ലെ ക്യാ​മ്പി​ലു​ള്ള​ത്.
ശ​ക്ത​മാ​യ കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് കൊ​ല്ലം താ​ലൂ​ക്കി​ലെ മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു​പിഎ​സി​ല്‍ ക​ഴി​ഞ്ഞ എട്ടിനാണ് ആ​ദ്യ​ത്തെ ക്യാ​മ്പ് ആ​രം​ഭി​ച്ച​ത്.
25 കു​ടും​ബ​ങ്ങ​ളി​ലെ 20 പു​രു​ഷന്മാ​രും 24 സ്ത്രീ​ക​ളും ഏ​ഴ് കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ 51പേ​രെ മാ​റ്റി​ത്താ​മ​സി​പ്പി​സി​ച്ചി​രു​ന്നു. ഒന്പ​തി​ന് കൊ​ല്ലം താ​ലൂ​ക്കി​ലെ നാ​ലി​ട​ത്തും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ര​ണ്ടി​ട​ത്തും ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. 281 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.
10ന് ​കൊ​ല്ലം താ​ലൂ​ക്കി​ല്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ച്ച ആ​റ് ക്യാ​മ്പു​ക​ളി​ല്‍ 258 പേ​രു​ണ്ടാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ല്‍ മൂ​ന്ന് ക്യാ​മ്പു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇന്ന് നി​ല​വി​ലെ ക്യാ​മ്പി​ലു​ള്ള​വ​ര്‍ കൂ​ടി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ്ഥി​തി​യാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.