മ​ത്സ്യ​മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കി ആ​ദ്യ​ദി​നം; വി​ല​യി​ൽ നി​രാ​ശ
Thursday, August 13, 2020 10:42 PM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ: ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞു​ള്ള ആ​ദ്യദി​നം മ​ത്സ്യ​മേ​ഖ​ല​യ്ക്ക് നേ​രി​യ ഉ​ണ​ർ​വേ​കി. നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റു​ക​ളി​ല്‍ നി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ ബോ​ട്ടു​ക​ള്‍ മ​ല്‍​സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യി തു​ട​ങ്ങി​യെ​ങ്കി​ലും ക​ട​ലി​ല്‍ പോ​യ ബോ​ട്ടു​ക​ളി​ല്‍ ചെ​റി​യ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും രാ​വി​ലെ 9.30 മു​ത​ല്‍ തീ​ര​ത്ത് എ​ത്തി​തു​ട​ങ്ങി​യി​രു​ന്നു.

ക​ഴി​ഞ്ഞ 52 ദി​വ​സ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം നീ​ങ്ങി​യെ​ങ്കി​ലും കോ​വി​ഡും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും കാ​ര​ണം ബോ​ട്ടു​ക​ള്‍​ക്ക് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നെ​യും പ​ന്ത്ര​ണ്ട് ദി​ന​ങ്ങ​ൾ പി​ന്നി​ട്ട​ശേ​ഷ​മാ​ണ് യാ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ​യോ​ടെ ക​ട​ലി​ലേ​യ്ക്ക് പോ​യി തു​ട​ങ്ങി​യ​ത്.

സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വി​ൽ ബോ​ട്ടു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പ്ര​കാ​രം ഒ​റ്റ, ഇ​ര​ട്ട അ​ക്ക​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യി​രു​ന്ന​ത്. ഇ​ന്ന​ലെ ഹാ​ർ​ബ​റു​ക​ളി​ൽ മ​ത്സ്യ​വി​പ​ണ​ന​ത്തി​നാ​യി എ​ത്തി​യ​ത് ഇ​ര​ട്ട അ​ക്ക​മു​ള്ള യാ​ന​ങ്ങ​ൾ ആ​യി​രു​ന്നു. ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ൽ മ​ത്സ്യ​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ വി​ല കി​ട്ടു​ന്നി​ല്ലാ​യെ​ന്ന് ആ​രോ​പി​ച്ച് കു​റ​ച്ച് ബോ​ട്ടു​ക​ൾ നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ എ​ത്തി മ​ത്സ്യ വി​പ​ണ​നം ന​ട​ത്തി.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ചാ​ക​ര കു​റ​വാ​യി​രു​ന്നു. ല​ഭ്യ​മാ​യ ചാ​ക​ര​യ്ക്ക് കാ​ര്യ​മാ​യ തു​ക​യും ല​ഭ്യ​മാ​യി​ല്ല. ക​രി​ക്കാ​ടി, ക​ഴു​ന്ത​ൻ, കി​ളി​മീ​ൻ എ​ന്നി​വ ബോ​ട്ടു​ക​ൾ​ക്ക് ല​ഭ്യ​മാ​യി​രു​ന്നു. കാ​ര്യ​മാ​യ കോ​ള് കി​ട്ടി​യ​ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന ബോ​ട്ടു​ക​ൾ​ക്ക് മാ​ത്ര​മാ​ണ്.

ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ൽ ക​രി​ക്കാ​ടി​യ്ക്ക് ഒ​രു കി​ലോ​യ്ക്ക് 100 മു​ത​ൽ 120 രൂ​പ വ​രെ​യും ക​ഴു​ന്ത​ന് ഒ​രു കി​ലോ​യ്ക്ക് 200 മു​ത​ൽ 220 രൂ​പ​വ​രെ​യും കി​ളി​മീ​ന് 100 മു​ത​ൽ 110 രൂ​പ വ​രേ​യും വി​ല വീ​ണു. എ​ന്നാ​ൽ നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ അ​ടു​ത്ത ബോ​ട്ടു​ക​ൾ​ക്ക് ക​രി​ക്കാ​ടി​യ്ക്ക് ഒ​രു കി​ലോ​യ്ക്ക് 140രൂ​പ വ​രെ​യും ക​ഴു​ന്ത​ന് ഒ​രു കി​ലോ​യ്ക്ക് 260 രൂ​പ​വ​രെ​യും കി​ളി​മീ​ന് 130 രൂ​പ വ​രേ​യും വി​ല വീ​ണു.

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് മു​മ്പ് കി​ട്ടി​യ വി​ല​യേ​ക്കാ​ൾ കു​റ​വാ​ണ് ഇ​ന്ന​ലെ ല​ഭ്യ​മാ​യ​തെ​ന്ന് ബോ​ട്ട് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ​റ​ഞ്ഞു. കാ​ര്യ​മാ​യ ചാ​ക​ര ല​ഭി​ക്കാ​ത്ത​തും വി​ല​ക്കു​റ​വും ഈ ​മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ ആ​ശ​ങ്ക​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ബോ​ട്ടു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ​റ​ഞ്ഞു. ആ​ദ്യ ദി​ന​ത്തി​ൽ ബോ​ട്ടു​ക​ൾ​ക്ക് 30,000 ത്തി​നും 70,000 രൂ​പ​യ്ക്കും ഇ​ട​യി​ൽ മാ​ത്ര​മാ​ണ് വ​രു​മാ​നം ല​ഭി​ച്ച​ത്.

വ​ള​രെ​യേ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ് ഹാ​ർ​ബ​ർ ഉ​ണ​ർ​ന്ന​തെ​ങ്കി​ലും ഈ ​മേ​ഖ​ല​യി​ൽ കൊ​ണ്ടു​വ​ന്ന ചി​ല​രു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചു​ള്ള നി​യ​മ​ങ്ങ​ൾ ഈ ​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന ത​ര​ത്തി​ലാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​ണ്ട്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ലു​ള്ള മ​ത്സ്യ​വി​പ​ണ​നം ക​ച്ച​വ​ട​ത്തെ ബാ​ധി​ച്ച​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​നു​ബ​ന്ധ മ​ത്സ്യ​വി​പ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബോ​ട്ടി​ൽ നി​ന്നും ഇ​റ​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് കൊ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഹാ​ർ​ബ​റി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന ത​ടസം ഇ​വ​രു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റേ മാ​സ​ത്തോ​ള​മാ​യി മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു​വെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. കാ​ര്യ​മാ​യ മ​ത്സ്യം ല​ഭി​ക്കാ​ത്ത​തും ല​ഭ്യ​മാ​കു​ന്ന മ​ത്സ്യ​ത്തി​ന് വി​ല ല​ഭി​ക്കാ​ത്ത​തും സാ​ധ​ന​ങ്ങ​ളു​ടെ വി​ല ക​യ​റ്റ​വും ബോ​ട്ടു മു​ത​ലാ​ളി​മാ​ർ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ന്ന ത​ര​ത്തി​ലേ​യ്ക്ക് പോ​കു​ക​യാ​ണെ​ന്ന് ബോ​ട്ട് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.