പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്തു
Wednesday, August 12, 2020 10:42 PM IST
ഇ​ര​വി​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കി ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ​പ്ര​തി​ജ്ഞ​യെ​ടു​ത്തു.
പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും കോ​വി​ഡ് രോ​ഗ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളെ​യും ഒ​റ്റ​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ എ​ല്ലാ​വി​ധ നി​യ​മ​സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​ന്ന​തി​ൽ ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നു​മാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ര​വി​പു​രം ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക്, ഇ​ര​വി​പു​രം, കു​ട്ടി​ക്ക​ട, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്ത​ത്. എ​സ്ഐ​മാ​രാ​യ എ.​പി.​അ​നീ​ഷ്, ദീ​പു, ബി​നോ​ദ് കു​മാ​ർ, ജി​എ​സ്ഐ അ​ജി​ത്ത്, സി​പി​ഓ മാ​രാ​യ സാ​ബി​ത്ത്, ആ​ന്‍റ​ണി, ഷി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.