കോ​വി​ഡ് പ്ര​തി​രോ​ധം; റി​പ്പോ​ർ​ട്ട്‌ കൈ​മാ​റി
Wednesday, August 12, 2020 10:40 PM IST
പ​ത്ത​നാ​പു​രം: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നാ​പു​രം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്‌ പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി ഗ​ണേ​ഷ്‌​കു​മാ​റി​ന് കൈ​മാ​റി.
പ​ത്ത​നാ​പു​രം മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​ന്പ​ത് സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ൾ ചേ​ർ​ന്നാ​ണ് മേ​ഖ​ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ, ആ​യു​ർ​വേ​ദ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ആ​യു​ർ ര​ക്ഷാ ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ടാ​സ്ക് ഫോ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.
ഈ ​ക്ലി​നി​ക്കു​ക​ൾ വ​ഴി നാ​ല് പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സു​ഖാ​യു​ഷ്യം എ​ന്ന പേ​രി​ലും 60 വ​യ​സി​ന് താ​ഴെ ഉ​ള്ള​വ​ർ​ക്ക് സ്വാ​സ്ഥ്യം എ​ന്ന പേ​രി​ലും ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് അ​മൃ​തം എ​ന്ന പേ​രി​ലും വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കി വ​രു​ന്നു. 60വ​യ​സി​ന് മു​ക​ളി​ൽ ര​ക്ത​സ​മ്മ​ർ​ദം, ധ​മ​നി​ക​ളി​ൽ കൊ​ഴു​പ്പ​ടി​യ​ൽ, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ​വ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​തു കൊ​ണ്ട് പ്ര​ത്യേ​ക ശ്ര​ദ്ധ​യോ​ടെ​യാ​ണ് സു​ഖാ​യു​ഷ്യം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ചി​കി​ത്സ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ ആ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​വാ​നു​ത​കു​ന്ന പ്ര​ത്യേ​ക മ​രു​ന്നു​ക​ളും പു​ന​ർ​ജ​നി എ​ന്ന പേ​രി​ൽ ന​ൽ​കി വ​രു​ന്നു. ത​ല​വൂ​ർ, വെ​ട്ടി​ക്ക​വ​ല, പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ർ, അ​ച്ച​ൻ​കോ​വി​ൽ, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ മാ​ർ​ച്ചി​ൽ കോ​വി​ഡ് രോ​ഗം വ്യാ​പി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ 31 വ​രെ പ​ത്ത​നാ​പു​രം മേ​ഖ​ല​യി​ൽ ആ​കെ 9350പേ​ർ​ക്കാ​ണ് ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ ന​ൽ​കി​യ​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ നാ​നൂ​റി​ന് മു​ക​ളി​ൽ ആ​ളു​ക​ൾ​ക്ക് പ്ര​തി​രോ​ധ ഔ​ഷ​ധ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​വ​രി​ൽ ആ​ർ​ക്കും ത​ന്നെ കോ​വി​ഡ് പോ​സി​റ്റീ​വാ​യി റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.
മേ​ഖ​ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളും സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.
ഇ​ത് സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട്‌ കെ ​ബി ഗ​ണേ​ഷ്‌​കു​മാ​ർ എം​എ​ൽ എ ​ക്ക് മേ​ഖ​ലാ ചെ​യ​ർ​മാ​ൻ ത​ല​വൂ​ർ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ അ​മ്പി​ളി​കു​മാ​രി​യും ക​ൺ​വീ​ന​ർ ഡോ. ​ഗീ​താ​ഞ്ജ​ലി വി​നീ​തും ചേ​ർ​ന്ന് കൈ​മാ​റി.