അ​ൽ​പ്പം ആ​ശ്വാ​സം
Wednesday, August 12, 2020 10:40 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: കോ​വി​ഡ് ക​ണ​ക്കി​ൽ ജി​ല്ല​യ്ക്ക് ആ​ശ്വ​സി​ക്കാ​ൻ ഒ​രു ദി​നം. ഇ​ന്ന​ലെ രോ​ഗ​ബാ​ധ അ​ഞ്ചു​പേ​രി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി. ഇ​തി​ൽ നാ​ലും സ​മ്പ​ർ​ക്ക വ്യാ​പ​ന​മാ​ണ്. ഒ​രാ​ളു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വി​ലും സ​മ്പ​ർ​ക്കം മൂ​ല​മു​ള്ള വൈ​റ​സ് ബാ​ധ ഇ​പ്പോ​ഴും വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. 21 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​തും ആ​ശ്വാ​സം പ​ക​രു​ന്ന കാ​ര്യ​മാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2254 ആ​യി.
ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക് അ​നു​സ​രി​ച്ച് 7228 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. പു​തു​താ​യി 482 പേ​രെ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലും 71 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തു​വ​രെ 35098 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ 8209 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ 2125 പേ​രു​മു​ണ്ടെന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത പ​റ​ഞ്ഞു.
ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേ ശിനി (62), കുണ്ടറ മുളവന സ്വദേശിനി(39), വെളിയം ഓടനാവട്ടം സ്വദേശിനി (52), വാളത്തുംഗല്‍ സ്വദേശി (47) എന്നിവർക്കാ ണ് സന്പർക്കം വഴി രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്തത് ശാസ്താംകോട്ട പുന്നമൂട് സ്വദേശി (25)നാണ്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ർ​ക്കാ​ർ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് കേ​ര​ളാ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം 342 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 389 പേ​രി​ൽ നി​ന്നും നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നു​മാ​യി 53 പേ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി. ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 36 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.
​കോവി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച വെ​ളി​യം ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി​നി​യു​മാ​യി സ​മ്പ​ര്‍​ക്കം വ​ന്ന​വ​ര്‍ ഇ​ന്ന് രാ​വി​ലെ 10 ന് ​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സ്ര​വ ശേ​ഖ​ര​ണ​ത്തി​ന് എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത അ​റി​യി​ച്ചു.
നാ​ലി​ന് രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി, ഇസിജി ​മു​റി, ലാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍, 12.30 ന് ​പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യെ കൊ​ണ്ടു​പോ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍, എ​ട്ടി​ന് വൈ​കുന്നേരം 5.30 വ​രെ ഇ​വ​രെ ചി​കി​ത്സി​ച്ച വാ​ര്‍​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍, തു​ട​ര്‍​ന്ന് അ​ഡ്മി​റ്റാ​യ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ എം ​എം വാ​ര്‍​ഡി​ല്‍ എ​ട്ടി​ന് വൈ​കു​ന്നേ​രം മു​ത​ല്‍ 11 വ​രെ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ലാ​ബി​ന്‍റെ പ​രി​സ​ര​ത്തും ക്യാ​ഷ് കൗ​ണ്ട​റി​ലും ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍, 10 ന് ​രാ​വി​ലെ 12-ാം ന​മ്പ​ര്‍ ഒപി കൗ​ണ്ട​ര്‍ സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ എ​ന്നി​വ​രാ​ണ് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​ര്‍.
10 ന് ​കൊ​ട്ടാ​ര​ക്ക​ര പ​യ്യ​ന്‍​സ് ടെ​ക്സ്റ്റ​യി​ല്‍​സി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള പ്ലാ​സ്റ്റി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​യി​ല്‍ രാ​വി​ലെ 11 വ​രെ ഉ​ണ്ടാ​യി​രു​ന്ന​വ​രും 11 ന് ​നെ​ല്ലി​ക്കു​ന്നം അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് രോ​ഗി​യെ കൊ​ണ്ടു​പോ​യ ഓ​ട്ടോ ഡ്രൈ​വ​റും സ​ഹ​യാ​ത്രി​ക​യും ആ ​സ​മ​യ​ത്ത് അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ലും പ​രി​സ​ര​ത്തും ഉ​ണ്ടാ​യി​രു​ന്ന​വ​രും തി​രി​കെ 5.30 ന് ​കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് യാ​ത്ര ചെ​യ്ത കെഎ​സ്ആ​ര്‍ടി​സി ബ​സി​ലെ സ​ഹ​യാ​ത്രി​ക​രും ക​ണ്ട​ക്ട​റും സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.