ച​ന്ദ​ന​മ​ര​മോ​ഷ​ണ​കേസി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Wednesday, August 12, 2020 10:40 PM IST
കൊ​ല്ലം: ആ​ശ്രാ​മം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക്, ഗ​വ.​ഗ​സ്റ്റ്ഹൗ​സ്, ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ.
ക​ണ്ണ​ന​ല്ലൂ​ർ ഷാ​നി​ഫാ മ​ൻ​സി​ലി​ൽ ഷ​ഹ​നാ​സ്(35), ത​ഴു​ത്ത​ല പ​ള​ളി​വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ അ​ൽ​ബാ​ഖാ​ൻ (36), നെ​ടു​ന്പ​ന ഇ​ട​പ്പാ​ൻ​ത്തോ​ട് മു​ണ്ട​യ്ക്കാ​വ് അ​ൻ​സി​യ മ​ൻ​സി​ലി​ൽ അ​ൻ​വ​ർ(29), ക​ണ്ണ​ന​ല്ലൂ​ർ കു​രി​ശ​ടി​മു​ക്ക് ഷാ​ഫി മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഈ​സ്റ്റ് പോ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും സൈ​ബ​ർ സെ​ല്ലും ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച് സെ​പ്ഷ​ൽ ടീം ​അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​രി​ൽ നി​ന്നും 540 കി​ലോ​ഗ്രാം ച​ന്ദ​ന ത​ടി​ക​ളും ച​ന്ദ​ന മ​രം മു​റി​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ട്ട​ർ, വാ​ൾ, വെ​ട്ടു​ക​ത്തി, മ​ഴു, കോ​ടാ​ലി തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.