മൂ​ന്ന് ക്യാ​മ്പു​ക​ളി​ലാ​യി 86 പേ​ര്‍
Wednesday, August 12, 2020 10:40 PM IST
കൊല്ലം: ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൂ​ന്നു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ഇ​നി​യു​ള്ള​ത് 86 പേ​ര്‍. 39 കു​ടും​ബ​ങ്ങ​ളി​ലെ 36 പു​രു​ഷന്മാ​രും 42 സ്ത്രീ​ക​ളും എ​ട്ടു കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. കൊ​ല്ലം താ​ലൂ​ക്കി​ലാ​ണ് മൂ​ന്നു ക്യാ​മ്പു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ആ​ദി​ച്ച​ന​ല്ലൂ​ര്‍ വി​ല്ലേ​ജി​ലെ മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യുപി എ​സി​ല്‍ 25 കു​ടും​ബ​ങ്ങ​ളി​ലെ 20 പു​രു​ഷന്മാ​രും 24 സ്ത്രീ​ക​ളും ഏ​ഴു കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ 51 പേ​രാ​ണു​ള്ള​ത്. വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം വി​മ​ല​ഹൃ​ദ​യ എ​ച്ച് എ​ച്ച് എ​സി​ല്‍ 13 കു​ടും​ബ​ങ്ങ​ളി​ലെ 14 പു​രു​ഷന്മാ​രും 17 സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പ​ടെ 32 പേ​രു​ണ്ട്. നെ​ടു​മ്പ​ന​യി​ലെ ബ​ഡ്‌​സ് സ്‌​കൂ​ളി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പു​രു​ഷന്മാ​രെ​യും ഒ​രു സ്ത്രീ​യെ​യു​മാ​ണ് പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.