ക​മ്പി​വേ​ലി​യി​ല്‍ കു​ടു​ങ്ങി​യ കു​റു​ക്ക​നെ ര​ക്ഷ​പെ​ടു​ത്തി
Wednesday, August 12, 2020 10:40 PM IST
പ​ത്ത​നാ​പു​രം: ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ കു​റു​ക്ക​ന്‍ ക​മ്പി​വേ​ലി​യി​ല്‍ കു​ടു​ങ്ങി.​അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി കു​റു​ക്ക​നെ ര​ക്ഷി​ച്ചു. മ​ഞ്ഞ​ക്കാ​ല സ​ജി ഭ​വ​നി​ൽ സ​ജി​മോ​ന്‍റെ വീ​ടി​ന് സ​മീ​പ​മു​ള്ള മു​ള്ള് വേ​ലി​യി​ലാ​ണ് കു​റു​ക്ക​ന്‍ കു​ടു​ങ്ങി​യ​ത്.
ര​ക്ഷ​പ്പെ​ടാ​നാ​കാ​തെ കു​റു​ക്ക​ന്‍ ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് വീ​ട്ടു​കാ​രും സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​രം ഫ​യ​ര്‍​ഫോ​ഴ്സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ
്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഗി​രീ​ഷ് കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി, സ​ന്തോ​ഷ്, സു​മോ​ദ്, ഉ​മ​ർ, വി​ക്ര​മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ഞ്ഞ​ക്കാ​ല​യി​ൽ എ​ത്തി ഷി​യേ​ഴ്സ് ഉ​പ​യോ​ഗി​ച്ച് ക​മ്പി​വേ​ലി മു​റി​ച്ച് കു​റു​ക്ക​നെ സ്വ​ത​ന്ത്ര​മാ​ക്കി വി​ടു​ക​യാ​യി​രു​ന്നു.