ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, August 12, 2020 12:51 AM IST
പ​ര​വൂ​ർ: ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ ബി ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ശ്വ​നാ​ഥ​ന്‍റെ ഭാ​ര്യ സു​ധ​ർ​മ്മ​ണി (56) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ നോ​ക്കാ​ൻ വേ​ണ്ടി രാ​ത്രി തൊ​ഴു​ത്തി​ൽ പോ​യ​താ​ണ് സു​ധ​ർ​മ്മ​ണി. ഏ​റെ വൈ​കി​യി​ട്ടും കാ​ണാ​ത്ത​പ്പോ​ൾ ഭ​ർ​ത്താ​വ് വി​ശ്വ​നാ​ഥ​ൻ തി​ര​ക്കി പോ​യ​പ്പോ​ൾ സു​ധ​ർ​മ്മ​ണി തൊ​ഴു​ത്തി​ൽ കി​ട​ക്കു​ന്ന​ത് ആ​ണ് ക​ണ്ട​ത്. തൊ​ഴു​ത്തി​ലെ ഇ​രു​മ്പ് തൂ​ണി​ൽ നി​ന്നു​മാ​ണ് ഷോ​ക്കേ​റ്റ​ത്. തൊ​ഴു​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വേ​ർ​പെ​ട്ട് ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് പൊ​ട്ടി വീ​ണ് തൂ​ണി​ൽ വൈ​ദ്യു​തി പ്ര​വാ​ഹം ഉ​ണ്ടാ​യി എ​ന്നാ​ണ് ക​രു​തു​ന്ന​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.