നി​യ​ന്ത്രി​ക്കാ​ൻ ആ​ളി​ല്ല; സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്പി​ൽ ജ​ന​ക്കൂ​ട്ടം
Tuesday, August 11, 2020 10:59 PM IST
പു​ന​ലൂ​ർ: നി​യ​ന്ത്ര​ണ​മി​ല്ലാ​ത്തി​നാ​ൽ കോ​വി​ഡ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തെ ഒ​ഴി​വി​ന് ശേ​ഷം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ല്ലേ​ജ് , താ​ലൂ​ക്ക് മു​നി​സി​പ്പ​ൽ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലേ​ക്ക് ജ​നം ഒ​ഴു​കി​യെ​ത്തി. ലാൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ലേ​ക്കാ​യി വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് വേ​ണ്ടി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും മ​റ്റു​മു​ള്ള അ​വ​സാ​ന തീ​യ​തി അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ലാ​ണ് തി​ര​ക്ക് വ​ർ​ധി​ച്ച​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.
കോ​വി​ഡ് കാ​ര​ണം പ്ര​വ​ർ​ത്തി​ദി​ന​ങ്ങ​ൾ കു​റ​ഞ്ഞ​തും തി​ര​ക്ക് വ​ർ​ധ‌ി​ക്കു​വാ​ൻ ഇ​ട​യാ​യി. പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി​യി​ലേ​ക്ക് തു​ക വ​ന്ന​തി​നാ​ൽ ഇ​തു പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യി വി​വി​ധ ബാ​ങ്കു​ക​ൾ​ക്ക് മു​ൻ​പി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. കൂ​ടു​ത​ൽ ഇ​ട​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ പോ​ലീ​സു​കാ​രു​ടെ സേ​വ​ന​വും ഇ​വി​ടേ​ക്ക് കു​റ​ഞ്ഞ​താ​ണ് ഈ ​ഓ​ഫീ​സു​ക​ൾ​ക്ക് മു​ൻ​പി​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ആ​ളു​ക​ൾ കൂ​ടു​വാ​ൻ കാ​ര​ണം.
ലൈ​ഫ് പ​ദ്ധ​തി​ക്കാ​യി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വൈ​കു​ന്ന​തും തി​ര​ക്ക് വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​യി. സ​ന്ന​ദ്ധ സേ​വ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ വെ​ബ്‌​സൈ​റ്റി​ൽ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​വ​രെ വോ​ള​ണ്ടി​യാ​റാ​യി നി​യ​മി​ച്ചും സ്വ​യം നി​യ​ന്ത്രി​ച്ചും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ കോ​വി​ഡ് ന​മ്മെ കീ​ഴ​ട​ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.