ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; ത​ല​വൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വും വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും അ​ട​ച്ചു
Tuesday, August 11, 2020 10:58 PM IST
പ​ത്ത​നാ​പു​രം: ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്;​ത​ല​വൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വും വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും അ​ട​ച്ചു.​ത​ല​വൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക്ലാ​ര്‍​ക്കി​നും വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ക്ലാ​ര്‍​ക്കി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ത​ല​വൂ​രി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ര്‍​ന്നാ​ണ് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ത​ല​വൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ര​ണ്ടു​പേ​രും ത​ല​വൂ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഏ​ഴ് ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി.​വി​ള​ക്കു​ടി​യി​ലെ രോ​ഗി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​നും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും ത​ല​വൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും അ​ഗ്നി​ശ​മ​ന സേ​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ഇ​രു​വ​രും സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു.​ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍​ക്ക് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ നി​രി​ക്ഷ​ണ​ത്തി​ൽ പോ​യ​തോ​ടെ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ്റ്റാ​ഫു​ക​ളെ നി​യ​മി​ക്കു​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ച​താ​യി ത​ല​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​കേ​ഷ് പ​റ​ഞ്ഞു.

വീ​ടു​ക​ളി​ലെ​ത്തി മ​ത്സ്യ​വി​ല്‍​പ്പ​ന
പാ​ടി​ല്ല: ജി​ല്ലാ ക​ളക്ട​ര്‍

കൊല്ലം: വീ​ടു​ക​ളി​ല്‍ എ​ത്തി മ​ത്സ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് നി​യ​ന്ത്ര​ണം. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ ഒ​രാ​ളെ​യും ക​ട​ലി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ര​ജി​സ്‌​ട്രേ​ഷ​ന് എ​ല്ലാ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പോ​ര്‍​ട്ട​ലു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ഹാ​യം ന​ല്‍​കുമെ​ന്നും കള​ക്ട​ര്‍ അ​റി​യി​ച്ചു.