ആ​ദി​ച്ച​ന​ല്ലൂ​രി​ൽ പ​ശു​ക്കി​ടാ​വ് വി​ത​ര​ണം
Tuesday, August 11, 2020 10:58 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ജ​ന​കീ​യ​സൂ​ത്ര​ണ പ​ദ്ധ​തി​പ്ര​കാ​രം പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്ക് പ​ശു​ക്കി​ടാ​വി​നെ വി​ത​ര​ണം ചെ​യ്തു. ആ​ദി​ച്ച​ന​ല്ലൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്ക് ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ​താ​യി​രു​ന്നു ഇ​ത്. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നാ​സ​റു​ദീ​ൻ, മ​ധ​സു​ദ​ന​ൻ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​അ​നീ​സ് ബ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച് സൗ​ജ​ന്യ​മാ​യി കാ​ലി​ത്തീ​റ്റ ന​ൽ​കു​ന്ന പ​ദ്ധ​തി​കൂ​ടി ന​ട​പ്പാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.