പോ​ലീ​സി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ശം​സ
Tuesday, August 11, 2020 10:58 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ കൊ​ല്ലം സി​റ്റി-​റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ശം​സ ല​ഭി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധി​ക്കാ​ന്‍ റൂ​റ​ല്‍ മേ​ഖ​ല​യി​ല്‍ പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി​യ മാ​ര്‍​ക്ക​റ്റ് ക​മ്മി​റ്റി സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും പോ​ലീ​സും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടു​ന്ന ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ത​ട​യി​ടാ​നാ​യ​ത് ശ്ര​ദ്ധേ​യ​മാ​യി. കൊ​ല്ലം സി​റ്റി പോ​ലീ​സ് 10, 15 വീ​ടു​ക​ള്‍ ചേ​ര്‍​ത്ത് രൂ​പീ​ക​രി​ച്ച ക്ലോ​സ്ഡ് ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വ​ഴി രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​യി. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍ വീ​ടു​ക​ളി​ലെ പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലോ​സ്ഡ് ഗ്രൂ​പ്പു​ക​ള്‍. ഒ​രു ഗ്രൂ​പ്പി​ല്‍ നി​ന്നും മ​റ്റൊ​ന്നി​ലേ​ക്ക് പ്ര​വേ​ശ​നം ത​ട​ഞ്ഞ് രോ​ഗ​വ്യാ​പ​നം ചെ​റു​ക്കു​ന്ന രീ​തി​യാ​ണി​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍, മ​രു​ന്ന് എ​ന്നി​വ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ വ​ഴി എ​ത്തി​ക്കാ​നും സം​വി​ധാ​ന​മു​ണ്ട്.പോ​ലീ​സി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ ഊ​ര്‍​ജം പ​ക​രു​ന്ന​താ​ണ്.