അ​ന​ധി​കൃ​ത​മാ​യി എ​ത്തി​ച്ച നാ​ല് ല​ക്ഷം രൂ​പ​യു​ടെ മ​ൽ​സ്യം പി​ടി​കൂ​ടി
Monday, August 10, 2020 10:14 PM IST
കൊ​ട്ടാാ​ര​ക്ക​ര: നി​രോ​ധ​നം ലം​ഘി​ച്ച് ജി​ല്ല ക​ട​ന്ന് മ​ല​പ്പു​റ​ത്ത് നി​ന്നെ​ത്തി​ച്ച നാ​ല് ല​ക്ഷം രൂ​പ​യു​ടെ മ​ത്സ്യം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി.
64 ബോ​ക്‌​സു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന നാ​ലു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റം പൊ​ന്നാ​നി​യി​ല്‍ നി​ന്നും പാ​രി​പ്പ​ള്ളി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു മ​ത്സ്യ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ചെ​റി​യ ക​ണ്ടെ​യ്ന​ര്‍ പോ​ലു​ള്ള ലോ​റി​യി​ല്‍ ക​ട​ത്തി​യ മീ​ന്‍ പി​ടി​കൂ​ടി​യ​ത്.
പ​രി​ശോ​ധ​ന​യി​ല്‍ മ​രു​ന്നു​ക​ള്‍ ത​ളി​ച്ച മ​ത്സ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​വ മ​ത്സ്യ​ഫെ​ഡി​ന് കൈ​മാ​റി. മ​ത്സ്യ​ഫെ​ഡി​ന്‍റെ അ​ന്തി​പ​ച്ച വാ​ഹ​ന​ങ്ങ​ള്‍ വ​ന്നു ചാ​ള കി​ലോ​യ്ക്ക് 100 രൂ​പ​യ്ക്ക് ഏ​റ്റെ​ടു​ത്ത് കൊ​ണ്ട്‌​പോ​യി. ജി​ല്ല​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​വും വി​ല്‍​പ്പ​ന​യും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​രോ​ധി​ച്ചി​രു​ന്നു.
ഏ​ഴു മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും മ​ഴ​യും കാ​റ്റും കാ​ര​ണം നീ​ട്ടി​വെ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടാ​ര​ക്ക​ര​യി​ലെ മ​ത്സ്യ വ്യ​പാ​രി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി പോ​ലീ​സ് മ​ത്സ്യ വ്യാ​പാ​ര​ത്തി​ന് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.
അം​ഗീ​കൃ​ത ച​ന്ത​ക​ളി​ല്‍ മാ​ത്ര​മേ മ​ത്സ്യം വി​ല്‍​ക്കാ​ന്‍ പാ​ടു​ള്ളു. വ​ഴി​യോ​ര​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും വ്യാ​പാ​രം ന​ട​ത്താ​ന്‍ പാ​ടി​ല്ല. ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നും സം​സ്ഥാ​നം ക​ട​ന്നെ​ത്തു​ന്ന​തു​മാ​യ മ​ത്സ്യം എ​ടു​ക്ക​രു​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ നി​ർ​ദേ​ശി​ച്ചു. അ​തി​നി​ട​യി​ലാ​ണ് പൊ​ന്നാ​നി​യി​ല്‍ നി​ന്നെ​ത്തി​യ മ​ത്സ്യം പി​ടി​കൂ​ടു​ന്ന​ത്.